Latest News
Loading...

.പൊതുകക്കൂസുകളുടെ ശോചനീയാവസ്ഥ: നഗരസഭാ ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് ക്ലോസറ്റ് സ്ഥാപിച്ചു.




പാലാ: നഗരസഭയിലെ പൊതു ടോയ്ലറ്റുകളുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി  നഗരസഭ ഓഫീസിനുള്ളില്‍ ക്ലോസെറ്റ് സ്ഥാപിച്ച് പ്രതിഷേധിച്ചു.  അധികാരത്തിലേറി ആദ്യനാളുകളില്‍ തന്നെ  നഗരസഭാ ചെയര്‍മാന്‍  ആന്റോ ജോസ് പടിഞ്ഞാറേക്കരയും,  ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലപറമ്പിലും  നഗരസഭയിലെ പൊതു ടോയ്ലെറ്റുകള്‍ ഉടനടി ശരിയാക്കുമെന്ന് പത്രമാധ്യമങ്ങളിലൂടെ ഉറപ്പുകൊടുത്തുരുന്നതാണ്. 




. എന്നാല്‍ അധികാരത്തിലേറി ഒരു വര്‍ഷം കഴിഞ്ഞിട്ടും  ഇതുമായി ബന്ധപ്പെട്ട ഒരു നടപടികളും നഗരസഭ കൈക്കൊണ്ടില്ല. മുന്‍പുണ്ടായിരുന്നതിനേക്കാള്‍  ശോചനീയമായ അവസ്ഥയില്‍ ആണ് ഇപ്പോള്‍ ടോയ്ലറ്റുകള്‍.  ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ തയ്യാറാകാതെ  തമ്മില്‍ തല്ലുന്ന ഭരണകക്ഷികള്‍ ഈ വിഷയം ഗൗരവമായി ഏറ്റെടുക്കുന്നതിന് വേണ്ടിയാണ്  നഗരസഭ ഓഫീസിനുള്ളില്‍ ക്ലോസറ്റ് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് തോമസ് ആര്‍.വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം  നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി  ഉദ്ഘാടനം ചെയ്തു.  നേതാക്കളായ ബിജോയ് എബ്രഹാം,  തോമസുകുട്ടി മുക്കാല, അജയ് നെടുമ്പാറ, ടോണി മാത്യു, അര്‍ജുന്‍ സാബു, ടോണി ചക്കാല, അലോഷി റോയ്,  ബിജു മാത്യു,  അമല്‍ ജോസ്, അലക്‌സ് ആന്റണി,  ആല്‍ബി റോയ്, കെനറ്റ്  ജോസ്, വിഷ്ണു ബാബു എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments