Latest News
Loading...

വരുന്നൂ..! പവര്‍കട്ട്



നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയ്ക്ക് സാധ്യത. കേ​ന്ദ്ര ഗ്രി​ഡി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി കു​റ​ഞ്ഞ​തി​നാ​ൽ കേ​ര​ള​ത്തി​ലും വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് പ​വ​ർ​ക​ട്ട് വേ​ണ്ടി വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.



.ക​ൽ​ക്ക​രി ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നാ​ൽ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് കി​ട്ടു​ന്ന വൈ​ദ്യു​തി ല​ഭ്യ​ത​യി​ൽ വ​ൻ തോ​തി​ൽ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ത​ൽ​ക്കാ​ല​ത്തേ​ക്ക് വൈ​ദ്യു​തി നി​യ​ന്ത്ര​ണം മാ​ത്ര​മാ​യി​രി​ക്കും ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​രി​ക​. കേ​ന്ദ്ര ഗ്രി​ഡി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വൈ​ദ്യു​തി​യി​ൽ മൂ​വാ​യി​ര​ത്തോ​ളം മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ക്കു​ന്ന​ത്. ശാ​ശ്വ​ത പ​രി​ഹാ​രം ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, രാ​ജ്യ​വും ക​ടു​ത്ത വൈ​ദ്യു​ത പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്.

.ക​ൽ​ക്ക​രി ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ൽ​ക്ക​രി വൈ​ദ്യു​ത നി​ല​യ​ങ്ങ​ളി​ൽ പ​കു​തി​യി​ല​ധി​ക​വും ഉ​ൽ​പ്പാ​ദ​നം വെ​ട്ടി​ക്കു​റ​ച്ചു. വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലും പ​ഞ്ചാ​ബി​ലും രാ​ജ​സ്ഥാ​നി​ലും പ​വ​ർ​ക​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഡ​ൽ​ഹി​യി​ൽ ബ്ലാ​ക്ക് ഔ​ട്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. 

.ഇ​ന്ത്യ​യി​ല്‍ 70 ശ​ത​മാ​നം വൈ​ദ്യു​തി​യും ക​ല്‍​ക്ക​രി ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി വ​രു​ത്തി​വെ​ച്ച പ്ര​തി​സ​ന്ധി​യി​ൽ രാ​ജ്യം ന​ട്ടം തി​രി​യ​വെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി കൂ​ടി ശ​ക്ത​മാ​യാ​ൽ രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ ആ​കെ ത​കി​ടം​മ​റി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

Post a Comment

0 Comments