ഈരാറ്റുപേട്ട : പ്രളയ ദുരിത നിര്‍മ്മാര്‍ജന പദ്ധതിയായ റീ ബില്‍ഡ് കേരള പദ്ധതിയില്‍ പ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഈരാറ്റുപേട്ട നഗര സഭയിലെ 8-)0 വാര്‍ഡിലെ മുണ്ടയ്ക്കപ്പറമ്പ്, 9,11 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന കാരക്കാട് റോഡ്, 21-)0 വാര്‍ഡിലെ തടവനാല്‍ ബൈപ്പാസ് എന്നീ റോഡുകള്‍ ഉള്‍പ്പെടുത്തിയതായി പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റിയന് കുളത്തുങ്കല്‍ അറിയിച്ചു.
.റീ ബില്‍ഡ് കേരളയുടെ രണ്ടാം ഘട്ടത്തില്‍ പ്രഥമ പരിഗണന നല്‍കിയാണ് ഈ റോഡുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റോഡുകളുടെ വിശദമായ സര്‍വ്വേ നടപടികള്‍ക്കും എസ്റ്റിമേറ്റ് തയ്യാറാക്കലിനും മുന്നോടിയായി എം എല്‍ എ യുടെ നേതൃത്വത്തില്‍ റീ ബില്‍ഡ് കേരള എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രസ് തുത റോഡുകള്‍ സന്ദര്‍ശിച്ചു.
.മുന്‍സിപ്പല്‍ വൈസ് ചെയര്മാന് അഡ്വ. വി. എം. മുഹമ്മദ് ഇല്ല്യാസ്, കൗണ്‍സിലര്‍മാരായ അനസ് പാറയില്‍, ഇ പി അന്‍സാരി, സുനില്‍കുമാര്‍, കെ.പി. സിയാദ്, ഫൈസല്‍ പി.ആര്, സിപിഐ(എം) ലോക്കല്‍ സെക്രട്ടറി കെ.എം. ബഷീര്‍ ഉദ്യോഗസ്ഥരായ അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ശരവണേശ്വര്, അസി. എഞിനീയര്‍ അനില്‍ ഡി.ജെ,അക്രഡിറ്റഡ് എഞ്ചിനീയര്‍ അശ്വന സാറ തോമസ് എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. എസ്റ്റിമേറ്റ് തയ്യാറായി കഴിയുമ്പോള്‍ മൂന്ന് റോഡുകളും മികച്ച നിലയിൽ ഗതാഗത യോഗ്യമാക്കുന്നതിന് ആവശ്യമായി വരുന്ന എസ്റ്റിമേറ്റ് പ്രകാരമുള്ള മുഴുവൻ തുകയും അനുവദിക്കപ്പെടുമെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു. പരമാവധി വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് റോഡുകള്‍ മികച്ച നിലവാരത്തില്‍ ഗതാഗത യോഗ്യമാക്കുമെന്നും എം.എല്‍.എ. അറിയിച്ചു
0 Comments