Latest News
Loading...

അഭിഷേക് എത്തിയത് നിതിനയെ ഭീഷണിപ്പെടുത്താന്‍.




പാലാ സെന്റ് തോമസ് കോളേജിലെ പെണ്‍കുട്ടിയുടെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് അഭിഷേകിന്റെ ചോദ്യങ്ങളോട് നിതിന പ്രതികരിക്കാതിരുന്നത്. കൊലപാതകത്തിന് ലക്ഷ്യമിട്ടല്ല എത്തിയതെന്ന് അഭിഷേക് മൊഴിനല്കി. 


.ഇരുവരും തമ്മില്‍ 2 വര്‍ഷമായി അടുപ്പത്തിലായിരുന്നെന്നാണ് അഭിഷേക് പോലീസിന് നല്കുന്ന വിവരം. മുന്‍പ് പരീക്ഷയ്ക്കായി കോളേജിലെത്തിയപ്പോള്‍ നിതിനയുടെ ഫോണ്‍ അഭിഷേക് കൈക്കലാക്കിയിരുന്നു. ഇത് ഇന്ന് തിരികെ നല്കി. 


.നിതിനയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് അതിക്രമത്തിലേയ്ക്ക് നയിച്ചത്. ഇതുസംബന്ധിച്ച് ചോദിച്ചെങ്കിലും നിതിന പ്രതികരിക്കാതിരുന്നത് അഭിഷേകിനെ കോപാകുലനാക്കി. സ്വന്തം കൈ മുറിച്ച് നിതിനയെ ഭയപ്പെടുത്താനാണ് ഉദ്ദേശിച്ചതെങ്കിലും കോപാകുലനായ അഭിഷേക് നിതനയെ കൊലപ്പെടുത്തുന്നതിലേയ്ക്ക് എത്തുകയായിരുന്നു. 

Post a Comment

0 Comments