Latest News
Loading...

ബിജെപി ചൂട്ടുകറ്റ കത്തിച്ച് പ്രതിഷേധിച്ചു



എലിക്കുളം:-പാലാ- പൊൻകുന്നം റോഡിലെ വഴിവിളക്കുകൾ തെളിയാത്തതിലും ഓടയിലെ മാലിന്യങ്ങൾ നീക്കാത്തതിലും പ്രതിഷേധിച്ച് ബിജെപി എലിക്കുളം പഞ്ചായത്ത് കമ്മറ്റി ചൂട്ടുകറ്റ കത്തിച്ച് പ്രതിഷേധിച്ചു.രണ്ടാം മൈലിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഘുനാഥ്‌ പനമറ്റത്തിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഷാനു വി.എസ് ഉദ്ഘാടനം ചെയ്തു. 


.അധികൃതർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ബിജെപി തുടർ സമർപരിപാടികളുമായി മുന്നോട്ടുപോകുമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 

ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി രാജീവ് പനമറ്റം, യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ ഉരുളികുന്നം, ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി ദീപു ഉരുളികുന്നം, നന്ദകുമാരൻ നായർ നെല്ലാലയിൽ, സജിത് ഇളങ്ങുളം, അനീഷ് പനമറ്റം, ഗീതാ ഷിജി, തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments