കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം.അറസ്റ്റിലായി നാളെ ഒരുവർഷം തികയാനിരിക്കെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.പരപ്പന അഗ്രഹാര ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്.
.ബിനീഷിന്റെ അക്കൗണ്ടില്‍ കള്ളപ്പണം ഇല്ലെന്നും പച്ചക്കറി, മാത്സ്യ മൊത്തക്കച്ചവടത്തില്‍ നിന്ന് ലഭിച്ച പണമാണ് അക്കൗണ്ടില്‍ ഉള്ളതെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
അതേസമയം നേരത്തെ രണ്ടു തവണ ബെംഗഗളൂരു പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞവര്‍ഷം ഒകടോബര് 29നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. നവംബര്‍ 11 മുതല്‍ ബിനീഷ് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ്.
0 Comments