Latest News
Loading...

പാതാമ്പുഴ ഷാപ്പിലെ കത്തിക്കുത്ത് . രണ്ട് പേരെ അറസ്റ്റ് ചെയ്തു


കള്ള് ഷാപ്പിൽ വാക്കേറ്റത്തിനിടെ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ പിടികൂടി. ചോലത്തടം വടയാറ്റിൽ വീട്ടിൽ തോമസ് ഫ്രാൻസിസ് (76), മകൻ ഷൈൻ പി തോമസ് (42) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.



.ഞായറാഴ്ച  വൈകി ആറു മണിയോടുകൂടി പാതാംമ്പുഴ ചോലത്തടം കള്ള് ഷാപ്പിൽ വച്ചായിരുന്നു സംഭവം. പ്രതികൾ ചേർന്ന് പാതാമ്പുഴ മന്നം ആക്കത്തകടിയിൽ വിഷ്ണു ജിജിയെ കത്തി കൊണ്ട് മുതുകിന് കുത്തി ഗുരുതരമാം വിധത്തിൽ പരിക്കേല്പ്പിക്കുകയായിരുന്നു.

  സി ഐ എബ്രഹാം വര്‍ഗ്ഗീസ്‌ , എസ് ഐ അനുരാജ് MH, SI മുരളീധരന്‍ K, SI സുരേഷ് കുമാര്‍ B , ASI ഇക്ക്ബാല്‍ PA , CPO ജ്യോതികൃഷ്ണന്‍ എന്നിവരാണ് അ റസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.

.

Post a Comment

0 Comments