Latest News
Loading...

അനുപമ-കുഞ്ഞ് വിഷയം. ദത്തെടുക്കലിന് കോടതി സ്‌റ്റേ




അനുപമയുടെ കുഞ്ഞിന്റെന ദത്തെടുക്കല്‍ നടപടികള്‍ക്ക് വഞ്ചിയൂര്‍ കുടുംബ കോടതിയുടെ ഇടക്കാല സ്റ്റേ. കുഞ്ഞിനെ ഉപേക്ഷിച്ചതോ കൈമാറിയതോ എന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.  കേസ് നവംബര്‍ 1ന് വീണ്ടും പരിഗണിക്കും. 



.കേസില്‍ വിശദമായ വാദം നവംബര്‍ ഒന്നിന് കേള്‍ക്കും. കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു. അച്ഛനുള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുന്നതിനായി മുന്നോട്ട് പോകുമെന്നും അനുപമ വ്യക്തമാക്കി. ഇപ്പോഴത്തെ പിന്തുണ നേരത്തെ കിട്ടിയിരുന്നെങ്കില്‍ കുട്ടി ഇപ്പോള്‍ തന്റെയൊപ്പം ഉണ്ടാകുമായിരുന്നു. 

കുഞ്ഞിന്റെ സംരക്ഷണത്തിന്റെ പൂര്‍ണ അവകാശം കിട്ടണമെന്നാവശ്യപ്പെട്ട് ദത്തെടുത്ത ദമ്പതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് തടസ ഹര്‍ജി നല്‍കിയത്. അന്തിമ വിധി വരുന്നത് വരെ കുട്ടി ദത്തെടുത്തവര്‍ക്കൊപ്പം തന്നെ കഴിയും. 

Post a Comment

0 Comments