Latest News
Loading...

A.K.G സ്മാരക മന്ദിരം ഉദ്‌ഘാടനം ചെയ്തു

മേലുകാവ് : സിപിഐ എം വാകക്കാട് ബ്രാഞ്ച് ഓഫീസ് എകെജി സ്മാരക മന്ദിരം ഉദ്‌ഘാടനം ചെയ്തു. ശനി വൈകിട്ട് നാലു മണിക്ക് വാകക്കാട് ടൗണിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി എവി റസ്സൽ ഓഫീസ് ഉദ്‌ഘാടനം നിർവഹിച്ചു. 


.ബ്രാഞ്ച് അംഗവും മുൻ ഇടുക്കി തങ്കമണി ലോക്കൽ സെക്രട്ടറിയുമായിരുന്ന എടി കുരുവിള സൗജന്യമായി നൽകിയ ഒരു സെന്റ് സ്ഥലത്ത് രണ്ടര ലക്ഷം രൂപ മുടക്കിയാണ് മൂന്നിലവ്- കോണിപാട് റോഡിനോട് ചേർന്ന് 250 സ്‌ക്വയാർ ഫീറ്റുള്ള ഓഫീസ് കെട്ടിടം നിർമിച്ചത്. ഓഫിസിൽ വിവിധ തൊഴിൽ പരിശീലനങ്ങൾ, വിദ്യാർത്ഥികൾക്ക് പിഎസ് സി പരിശീലനം, ഓൺലൈൻ പഠനസൗകര്യത്തിനും ജനങ്ങൾക്ക് ഉപയോഗിക്കുമെന്നും ബ്രാഞ്ച് സെക്രട്ടറി അറിയിച്ചു. 


.യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്,ഏരിയ കമ്മിറ്റി അംഗം കെഒ ജോർജ്, കേരള കോൺഗ്രസ്‌ എം മണ്ഡലം പ്രസിഡന്റ്‌ സണ്ണി മാത്യു, ഗ്രാമ പഞ്ചായത്ത്‌ അംഗം സന്തോഷ്‌ എന്നിവർ സംസാരിച്ചു. യോഗത്തിന് ബ്രാഞ്ച് സെക്രട്ടറി ജിമ്മിച്ചൻ ജോസഫ് അധ്യക്ഷനായി. മേലുകാവ് ലോക്കൽ കമ്മിറ്റി അംഗം സാം അലക്സ്‌ സ്വാഗതവും, ലോക്കൽ സെക്രട്ടറി അനുപ് കെ കുമാർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments