Latest News
Loading...

AIYF ദേശീയ പ്രക്ഷോഭം. ഈരാറ്റുപേട്ട പോസ്റ്റ് ഓഫീസ് ധർണ്ണ



 പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക പെട്രോൾ ഡീസൽ പാചകവാതകം എന്നിവയുടെ വർദ്ധിപ്പിച്ച വില കുറയ്ക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, ഭഗത് സിംഗ് എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ട് നടപ്പിലാക്കുക, തൊഴിലില്ലായ്മ വേതനം 10,000 രൂപയായി വർദ്ധിപ്പിക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക-ഒഴിവുകൾ നികത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് എഐവൈഎഫ് ആഹ്വാനംചെയ്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട പോസ്റ്റ് ഓഫീസിനു മുൻപിൽ എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. 


.പൂഞ്ഞാർ മണ്ഡലം ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഹാഷിമിന്റെ അധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് ഷമ്മാസ് ലത്തീഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ആർ രതീഷ്, കെ ആർ രാജേഷ്, ഷമൽ തുടങ്ങിയവർ പ്രസംഗിച്ചു.


Post a Comment

0 Comments