Latest News
Loading...

പ്രതിയെ എത്തിച്ച് തെളിവെടുത്തു. കൃത്യം നടത്തിയത് വിശദീകരിച്ച് പ്രതി


പാലാ സെൻറ് തോമസ് കോളേജിൽ ഇതിൽ സഹപാഠിയായ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അഭിഷേക് ബൈജുവിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. രണ്ടരയോടെയാണ് തെളിവെടുപ്പ് നടപടികൾ നടന്നത്. പാലാ ഡിവൈഎസ്പി ഓഫീസിൽ നിന്നാണ് പ്രതിയെ തെളിവെടുപ്പിനായി കോളേജ് ക്യാമ്പസിൽ എത്തിച്ചത്.

.കൊലപാതകം നടത്തിയ രീതി പ്രതിയെ കൊണ്ട് പോലീസ് പുനരാവിഷ്കരിച്ചു. എസ് കെ പി തോംസൺ നിതിനയുടെ ഭാഗം അഭിനയിച്ചു. പരീക്ഷയിൽ നിന്നും നേരത്തെ പുറത്തിറങ്ങിയ അഭിഷേക് സിമൻറ് ബെഞ്ചിൽ നിതിനയെ കാത്തിരുന്നത് അഭിഷേക് കാണിച്ചുകൊടുത്തു.

 മൊബൈൽ ഫോണിൽ സംസാരിച്ച എത്തിയ നിതിനയോട് അഭിഷേക് സംസാരിക്കുന്നതും കഴുത്തിനു പിടിച്ചു നിതിനയെ കൊലപ്പെടുത്തിയ രീതിയും അഭിഷേക് എസ് എച്ച് യോട് വിശദീകരിച്ചു. 


.കൊലപാതകത്തിന് ശേഷം സമീപത്തെ ബെഞ്ചിൽ പോയി അഭിഷേക് ഇരുന്നതും അഭിനയിച്ചു കാണിച്ചു. വേഗത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് പ്രതിയെ തിരികെ കൊണ്ടുപോയി. മാധ്യമങ്ങളുടെ വലിയ നിരയും തെളിവെടുപ്പ് ചിത്രികരിക്കാനായി സ്ഥലത്തെത്തിയിരുന്നു.

Post a Comment

0 Comments