Latest News
Loading...

കോട്ടയം ജില്ലയിൽ 840 പേർക്ക് കോവിഡ്; 1037 പേർക്ക് രോഗമുക്തി




കോട്ടയം: ജില്ലയിൽ 840 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 823 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 17 പേർ രോഗബാധിതരായി. 1037 പേർ രോഗമുക്തരായി. 5736 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 

രോഗം ബാധിച്ചവരിൽ 380 പുരുഷൻമാരും 358 സ്ത്രീകളും 102 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 172 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 4378 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 306042 കോവിഡ് ബാധിതരായി. 299191 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 47203 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.



രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-90

ഏറ്റുമാനൂർ-39

പാമ്പാടി-36

പനച്ചിക്കാട്-30

അയർക്കുന്നം-28

വൈക്കം-24

ചങ്ങനാശേരി, കിടങ്ങൂർ-23

മുണ്ടക്കയം-21

കടുത്തുരുത്തി-20

ഉഴവൂർ, മേലുകാവ്-17

ചിറക്കടവ്-16

പാറത്തോട്, മാടപ്പള്ളി, കാഞ്ഞിരപ്പള്ളി-14

കങ്ങഴ, തൃക്കൊടിത്താനം-13

അതിരമ്പുഴ, പുതുപ്പള്ളി, പള്ളിക്കത്തോട്, കാണക്കാരി, നീണ്ടൂർ-12

അയ്മനം, പാലാ, കോരുത്തോട്-11
.എരുമേലി, കറുകച്ചാൽ, കരൂർ, കൂരോപ്പട, നെടുംകുന്നം-10

കല്ലറ, മണർകാട്, തലയാഴം, തിരുവാർപ്പ്, കുമരകം-9

വെളിയന്നൂർ, വെച്ചൂർ, വാഴൂർ, ചെമ്പ്, വിജയപുരം, തീക്കോയി, മണിമല-8

മീനച്ചിൽ, രാമപുരം, തിടനാട്, എലിക്കുളം, കുറവിലങ്ങാട്, പായിപ്പാട്-7

വെള്ളാവൂർ, മുളക്കുളം, വാഴപ്പള്ളി, ആർപ്പൂക്കര, മീനടം-6

ഭരണങ്ങാനം, തലപ്പലം-5

കൊഴുവനാൽ, വാകത്താനം, മുത്തോലി, തലനാട്, മാഞ്ഞൂർ, അകലക്കുന്നം, മൂന്നിലവ്, വെള്ളൂർ, തലയോലപ്പറമ്പ്, കൂട്ടിക്കൽ-4

ടി.വി പുരം, പൂഞ്ഞാർ, മരങ്ങാട്ടുപിള്ളി-3

ഉദയനാപുരം, പൂഞ്ഞാർ തെക്കേക്കര, കടനാട്, കുറിച്ചി, ഈരാറ്റുപേട്ട-2

ഞീഴൂർ, കടപ്ലാമറ്റം, മറവന്തുരുത്ത്-1

Post a Comment

0 Comments