Latest News
Loading...

തീക്കോയി ഗ്രാമ പഞ്ചായത്തിൽ മുട്ടക്കോഴി വിതരണം

 
തീക്കോയി ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക പദ്ധതി പ്രകാരം വനിതകൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു . 600 കുടുംബങ്ങൾക്ക് പത്ത് മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതം 6000 മുട്ടക്കോഴികളെയാണ് വിതരണം ചെയ്യുന്നത്. 

.വൈസ് പ്രസിഡന്റ് കവിത രാജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി , മെമ്പർമാരായ സിറിൽ റോയ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് പി എസ്, മാജി തോമസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരീക്കൊച്,വെറ്റനറി സർജൻ ഡോ. ബിനോയ് ജോസഫ് എന്നിവർ പങ്കെടുത്തു


.സുഭിക്ഷ കേരളത്തിന്റെ ഭാഗമായി മുട്ട ഉല്പാദനം വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. 

Post a Comment

0 Comments