Latest News
Loading...

പ്രളയത്തിൽ ഈരാറ്റുപേട്ടയിൽ 6 കോടി രൂപയുടെ നഷ്ടം


ഈരാറ്റുപേട്ട നഗരസഭ പ്രദേശത്ത് ഉണ്ടായ പ്രളയമായി ബന്ധപ്പെട്ട് ആറു കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് നഗരസഭാ അടിയന്തിര കൗൺസിൽ യോഗം വിലയിരുത്തി .പ്രളയവുമായി ബന്ധപ്പെട്ട് രണ്ട് കോടി രുപ അടിയന്തര സഹായം അനുവദിക്കണ മെന്നും കൗൺസിൽ ആവശ്യപ്പെട്ടു.അടിയന്തിര സഹായവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും ധനകാര്യ മന്ത്രിയും, റവന്യൂ മന്ത്രിയും, എംപി ,എംഎൽഎ ജില്ലാ കളക്ടർ, എന്നിവരെയും കാണുവാനും ഉണ്ടായ നഷ്ടം ബോധ്യപ്പെടുത്തുന്നതിന് സർവ്വകക്ഷി സംഘത്തെ അയക്കുവാനും യോഗം തീരുമാനിച്ചു 


.വ്യാപാര സ്ഥാപനങ്ങൾക്ക് രണ്ടു കോടി രൂപയും ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് ഒന്നേമുക്കാൽ കോടി രൂപയും വീടുകൾക്ക് ആകെ രണ്ടേകാൽ കോടി രൂപയും ഉൾപ്പെടെ ആറു കോടി രൂപയുടെ നഷ്ടമാണ് വന്നിട്ടുണ്ടെന്ന് കൗൺസിലിൻ്റെപ്രാഥമിക വിലയിരുത്തലിൽ. 


കഴിഞ്ഞ് 15 വർഷക്കാലമായി മീനച്ചിലാറ്റിലെ ചെറുഡാമിലും പാലങ്ങളുടെകീഴിലും അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും ചെളിയും മരക്കഷണങ്ങളും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടി ഏകദേശം രണ്ടര മീറ്റർ മീനച്ചിൽ നദി ഉയർന്ന് കിടക്കുന്നത് മൂലമാണ് കൈവരി തോടുകളിൽ വെള്ളം കയറി പ്രദേശത്തെ വീടുകളിലും കടകളിലും കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതെന്ന് കൗൺസിൽ യോഗംവിലയിരുത്തി.

ഈരാറ്റുപേട്ട നഗരസഭയും തലപ്പലം പഞ്ചായത്തും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം പ്രളയത്തിൽ ഒലിച്ചുപോയത് എത്രയും വേഗം പുനർനിർമ്മിക്കണം. പ്രളയത്തിൽ തകർന്ന് പോയ വാഗമൺ റോഡും മറ്റ് റോഡുകളും അടിയന്തിരമായി പുനർ നിർമ്മി ക്കണം ഒഴിഞ്ഞ് കിടക്കുന്ന ഈരാറ്റുപേട്ടവിലേജ് ഓഫിസർ തസ്തിക നികത്തണം. എന്നീ ആവശ്യങ്ങൾ നഗരസഭാ കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

Post a Comment

0 Comments