Latest News
Loading...

കോവിഡ് മരണം. ബിപിഎല്‍ കുടുംബത്തിന് 5000 രൂപവീതം 3 വര്‍ഷത്തേയ്ക്ക്



കോവിഡ് ബാധിച്ചു മരിച്ചയാളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ടു റവന്യു വകുപ്പ് ഉത്തരവിറക്കി. ബിപിഎല്‍ കുടുംബങ്ങള്‍ക്കു മൂന്നുവര്‍ഷത്തേക്കു പ്രതിമാസം 5,000 രൂപ വീതമാണ് ധനസഹായം. ഉത്തരവിന്റെഷ അടിസ്ഥാനത്തില്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ ആശ്രിതര്‍ക്ക് അതത് വില്ലേജ് ഓഫീസുകളില്‍ സമര്‍പ്പിക്കാം. 



.അപേക്ഷ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം റവന്യൂ വകുപ്പിന്റെഉ നേതൃത്വത്തില്‍ തയാറാക്കി വരുന്നു. പോര്‍ട്ടല്‍ സജ്ജമാകുന്നതോടെ ബിപിഎല്‍ ആണെന്ന് തെളിയിക്കുന്നതിന് റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകളും ഓണ്‍ലൈനായി സമര്‍പ്പിക്കാനാകും. ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന കുടുംബത്തിലെ വരുമാനദായകനോ, ദായികയോ ആയ വ്യക്തി മരിച്ചാലാണ് സഹായം ലഭിക്കുക. ഏതെങ്കിലും പെന്‍ഷനുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും സഹായത്തിന് അര്‍ഹതയുണ്ടാകും. മരിച്ചയാളുടെ വരുമാനം ഒഴിവാക്കിയാകും ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള വരുമാന പരിധി നിശ്ചയിക്കുക.


ആശ്രിതരുടെ കുടുംബത്തില്‍ സര്‍ക്കാര്‍ ജീവനക്കാരോ ആദായ നികുതി നല്‍കുന്നവരോ ഇല്ലെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തിയ ശേഷമാകും ബിപിഎല്‍ ഗുണഭോക്താക്കളെ നിശ്ചയിക്കുക. സംസ്ഥാനത്തിനകത്തോ പുറത്തോ രാജ്യത്തിനു പുറത്തോ മരിച്ചതാണെങ്കിലും കുടുംബം സംസ്ഥാനത്തിനകത്തു സ്ഥിരതാമസമാക്കിയിട്ടുണ്ടെ ങ്കില്‍ ആനുകൂല്യം നല്‍കും. അപേക്ഷ തീര്‍പ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസിലേക്ക് വിളിച്ചുവരുത്തരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപേക്ഷ ലഭിച്ച് ഒരുമാസത്തിനകം തീരുമാനം എടുക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Post a Comment

0 Comments