Latest News
Loading...

മണ്ണിടിച്ചിൽ സാധ്യത 33 പ്രദേശങ്ങളിൽ



ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 2018ലെ റിപ്പോർട്ടിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 2019ലെ വിദഗ്ധ സമിതി റിപ്പോർട്ടിലും മണ്ണിടിച്ചിൽ സാധ്യത കണ്ടെത്തിയ സ്ഥലങ്ങളിൽ മുൻകൂട്ടി ക്യാമ്പുകൾ സജ്ജമാക്കി ആളുകളെ മാറ്റിപ്പാർപ്പിക്കും. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റും. അപകട സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രസ്തുത മേഖലയിലെ ജനങ്ങൾ ആവശ്യമായ രേഖകൾ കൈയിൽ കരുതി ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനത്തേക്കോ ദൂരെയുള്ള ബന്ധു വീടുകളിലേക്കോ മാറുന്നതിന് തയാറാകണമെന്ന് കളക്ടർ പറഞ്ഞു. സ്വമേധയാ മാറിയില്ലെങ്കിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ നടപടിയെടുക്കും.

മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലെ ജനങ്ങൾക്ക് ഉച്ചഭാഷിണിയിലൂടെയക്കം സുരക്ഷ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അപകടമേഖലയിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് തഹസിൽദാരെയും വില്ലേജ് ഓഫീസറെയും തദ്ദേശസ്വയംഭരണ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് വാഹനസൗകര്യമൊരുക്കാൻ കെ.എസ്.ആർ.ടി.സി., ജലഗതാഗത വകുപ്പ് എന്നിവയ്ക്ക് നിർദേശം നൽകി. 




.മണ്ണിടിച്ചിൽ സാധ്യതയുള്ള ജില്ലയിലെ പ്രദേശങ്ങൾ
 
തീക്കോയി വില്ലേജ്: മംഗളഗിരി വ്രിപഞ്ഞിക്കാ റോഡ് വാർഡ് നാല്, മുപ്പത്തേക്കർ റോഡ് വാർഡ് നാല്, തടിക്കൽ നിരപ്പ് വാർഡ് 4, വെളിക്കുളം വാർഡ് ഏഴ്, വെളികുളം എട്ടാം മൈൽ കോളനി വാർഡ് ആറ്, കരിക്കാട് മിഷ്യൻകര വാർഡ് ആറ്, മലമേൽ വാർഡ് 8, മംഗളഗിരി മാർമല അരുവി റോഡ് വാർഡ് 4.
 
തലനാട് വില്ലേജ്: കിഴക്കേകര ശ്രീധർമ്മശാസ്താ ക്ഷേത്രം, ചോനമല- അടുക്കം റോഡ് വാർഡ് 3, ചോനമല ഇല്ലിക്കൽ റോഡ് വാർഡ് 3, ചാമപ്പാറ (അടുക്കം) വാർഡ് 5, അട്ടിക്കുളം വാർഡ് 8, ഞാലംപുഴ-അട്ടിക്കുളം വാർഡ് 8, വാർഡ് 9 മുതുകാട്ടിൽ, 

മൂന്നിലവ് വില്ലേജ്: മരമാറ്റം കോളനി വാർഡ് 9, കൂട്ടക്കല്ല്.

കൂട്ടിക്കൽ വില്ലേജ്: കൊടുങ്ങ ടോപ്, ഞാറയ്ക്കാട്, പ്ലാപ്പള്ളി, പ്ലാപ്പള്ളി ടോപ് 106 നം. അങ്കണവാടി, മേലേത്തടം- വല്യേന്ത ടോപ്, മേലേത്തടം - മൂന്ന് സ്ഥലങ്ങൾ, കൊടുങ്ങ,കുന്നട കൊടുങ്ങ ടോപ്, വല്യേന്ത, കോലാഹലമേട്.

പൂഞ്ഞാർ തെക്കേക്കര വില്ലേജ്: ചോലത്തടം, ചട്ടമ്പി ഹിൽ.

പൂഞ്ഞാർ നടുഭാഗം വില്ലേജ്: അടിവാരം ടോപ്പ്, മാവടി കുളത്തിങ്കൽ ടോപ്പ്.

Post a Comment

0 Comments