Latest News
Loading...

.250 കോവിഡ് മൃതസംസ്കാരങ്ങൾ പൂർത്തിയാക്കി



പാലാ : പാലാ രൂപത ഗുഡ് സമരിറ്റൻ കോവിഡ് ടാസ്ക് ഫോഴ്‌സ് 250 കോവിഡ് അടക്കുകൾ പൂർത്തിയാക്കി. 250-)മത്തെ അടക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്ന് ബോഡി എടുത്ത് വാലാച്ചിറയിലുള്ള വീട്ടിൽ എത്തിച്ച് തുടർന്ന് മലപ്പുറം- ആയാംകുടി പള്ളിയിൽ സംസ്കരിക്കുകയായിരുന്നു. ഇന്നലെ 251-)മത്തെ മൃത സംസ്കാരം കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്ന് ബോഡി എടുത്ത് കൊഴുവനാൽ ഇടവകയിൽ സംസ്കരിച്ചു. 


.2020 ഓഗസ്റ്റ് 1ന് പാലാ ബിഷപ്പ്സ് ഹൗസിൽ വച്ചു ട്രെയിനിങ് നൽകി പ്രവർത്തനം ആരംഭിച്ച ടീം ഓഗസ്റ്റ് 3 ന് കളത്തൂർ ഇടവകയിൽ ആണ് ആദ്യ മൃത സംസ്കാരം നടത്തിയത്. 20 വൈദികരും 20 അൽമായരും ഫൊറോന ലീഡേഴ്‌സ് ആയിക്കൊണ്ട് തുടങ്ങിയ ടീമിൽ 500 മെംബേർസ് പേരുകൾ തന്ന് ചേർന്നു. 200 പേർ ആക്റ്റീവ് ആയി പങ്കെടുക്കുന്ന സേവനം ജാതി മത രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ആണ് തുടരുന്നത്. 

95% എസ് എം വൈ എം യുവാക്കളും 5% കുടുംബകൂട്ടായ്മ, എ കെ സി സി മുന്നേറ്റങ്ങളിലെ മുതിർന്നവരും ആണ് വോളന്റീർസിൽ ഉള്ളത്. പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ എന്നിവർ ടീമിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. കൂട്ടിക്കൽ ദേശത്തെ ദുരന്ത മുഖത്തും ഈ ടീമിലെ വോളന്റീർസ് സജീവമാണ്.

Post a Comment

0 Comments