Latest News
Loading...

2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ വീണ്ടും എക്‌സൈസിന്റെ കഞ്ചാവ് വേട്ട ഇത്തവണ 2.050 കിലോ ഗ്രാം കഞ്ചാവുമായി പിടിയിൽ ആയത് ഈരാറ്റുപേട്ട നടക്കൽ സ്വദേശി അൽത്താഫ് (19) ആണ്.പ്രദേശത്ത് നിന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി കഞ്ചാവ് മയക്കുമരുന്ന് കേസുകൾ ഈരാറ്റുപേട്ട എക്‌സൈസ് കണ്ടെത്തിരുന്നു അതിന്റെ തുടർച്ചയായി ആണ് ഇപ്പോൾ നടക്കൽ സ്വദേശി പിടിയിൽ ആയത്.
ഈരാറ്റുപേട്ട എക്‌സൈസ് ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് ഇയാളെ കഞ്ചാവുമായി കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് ബൈക്കിൽ എത്തിയപ്പോൾ ചെമ്മലമറ്റം ഭാഗത്തു വച്ച് പിടികൂടിയത് . 



.ഇയാൾ ബൈക്ക് വെട്ടിച്ചു കടന്നു കളയാൻ ശ്രെമിച്ചു എങ്കിലും അതി സഹസികമായി എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു .ഈരാറ്റുപേട്ടയിൽ വലിയ അളവിൽ കഞ്ചാവ് വ്യാപാരം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് കുടുക്കിൽ വീണത്. 

ഇയാൾക്ക് കഞ്ചാവ് വാങ്ങുന്നതിന് പണവും വാഹനങ്ങളും നൽകി സഹായിച്ചു വന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെ നിരീക്ഷിച്ചു വരിക ആണെന്നും ഉടനെ അവർ പിടിയിൽ ആകുമെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ള പറഞ്ഞു.ദിവസങ്ങളായി ഇയാൾ എക്‌സൈസ് ഇൻസ്‌പെക്ടർ ഷാഡോ എക്‌സൈസ് അംഗങ്ങളായ വിശാഖ് കെ വി, നൗഫൽ കരിം എന്നിവരുടെ നിരീക്ഷണത്തിൽ ആയിരുന്നു.

പ്രതിയെ പിടികൂടിയ എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ മനോജ്‌ ടി ജെ, ഇ സി അരുൺകുമാർ, മുഹമ്മദ്‌ അഷ്‌റഫ്‌ സിവിൽ എക്‌സൈസ് ഓഫീസർമാരായ നവാസ് കെ എ, റോയ് വർഗീസ്,നിയാസ് സി ജെ,അജിമോൻ എം ടി, സുരേന്ദ്രൻ കെ സി,ജസ്റ്റിൻ തോമസ്,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുജാത സി ബി, എക്‌സൈസ് ഡ്രൈവർ ഷാനവാസ്‌ ഒ എ എന്നിവർ ഉണ്ടായിരുന്നു.

Post a Comment

0 Comments