Latest News
Loading...

എസ് ഡി പി ഐ ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി ശേഖരിച്ച ഭഷ്യ വസ്തുക്കൾ വിതരണം ചെയ്തു.



 കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാടിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കൈതാങ്ങാകാനായി എസ് ഡി പി ഐ ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച ഭഷ്യ വസ്തുക്കളുടെ വിതരണം വിവിധ മേഖലകളിൽ നടത്തി. കഴിഞ്ഞ ദിവസത്തെ പ്രളയം ഏറ്റവും അധികം നാശം വിതച്ച നടക്കൽ,  തെക്കേക്കര,  കടുവാമുഴി, കാരക്കാട്, വാഴമറ്റം, മുരിക്കോലി തുടങ്ങിയ പ്രദേശങ്ങളിൽ നാന്നൂറ്റി അമ്പത് കുടുംബങ്ങൾക്ക് ഡ്രസ്സ്, പായ, ഭക്ഷ്യ  കിറ്റുകളാണ് വിതരണം ചെയ്തത്.                           


വെള്ളം കയറി ചെളിയിൽ പൂണ്ടുകിടന്ന പല വീടുകളും പ്രവർത്തകരുടെ സഹയാത്തോടെ വാസയോഗ്യമാക്കി. രണ്ടാംഘട്ട സേവന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ്  ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത് എന്ന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. ഹസീബ് പറഞ്ഞു. സെക്രട്ടറി സഫീർ കുരുവനാൽ, വൈസ് പ്രസിഡൻറ സുബൈർ വെള്ളാപള്ളീൽ ,ഖജാൻജി കെ.യു. സുൽത്താൻ എന്നിവർ നേതൃതം നൽകി