Latest News
Loading...

വാഗമൺ റോഡ് സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ



ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ സ്ഥലമേറ്റെടുപ്പ് ആവശ്യമുള്ള വികസന പ്രവർത്തനങ്ങൾക്കുള്ള നടപടികൾ ആരംഭിച്ചു. വാഗമൺ റോഡ് വികസനം, ഈരാറ്റുപേട്ട ബൈപ്പാസ്‌, മാർമല ഹൈഡ്രോ ഇലക്ട്രിക്കൽ പ്രൊജക്ട്, പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേയ്ക്കുള്ള റോഡ്  എന്നീ പദ്ധതികളുടെ സ്ഥലമേറ്റെടുപ്പ് ഊർജിതപ്പെടുത്തതിന് കോട്ടയം ജില്ലാ കളക്ടറുടെ ചേംബറിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഒപ്പം വാഗമൺ റോഡ് സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനും നിശ്ചയിച്ചു. 

.ഇതിലേക്കായി റവന്യൂ, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സംയുക്ത സ്ഥലപരിശോധന ഈ മാസം ഇരുപതാം തീയതിക്കകം പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തുടർന്ന് സാമൂഹിക ആഘാത പഠനവും തുടർനടപടികളും സ്വീകരിച്ച് പരമാവധി ഊർജ്ജിതമായി സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ച് ടെൻഡർ നടപടികളിലേക്ക് കടക്കുന്നതിനു നിശ്ചയിച്ചു. ഇതേ പോലെ തന്നെ നിയോജക മണ്ഡലത്തിലെ സ്ഥലമേറ്റെടുപ്പ് ആവശ്യമായ ഈരാറ്റുപേട്ട ബൈപ്പാസ്‌, മാർമല ഹൈഡ്രോ ഇലക്ട്രിക്കൽ പ്രൊജക്ട്, പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേയ്ക്കുള്ള റോഡ് എന്നീ വികസന പ്രവർത്തനങ്ങളുടെയും സ്ഥലമേറ്റെടുപ്പ് നടപടികൾ എത്രയും വേഗത്തിൽ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങളിലേയ്ക്ക് കടക്കുന്നതിന് നിശ്ചയിച്ചു.  


.യോഗത്തിൽ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഐ എ എസ്, ഭൂമി ഏറ്റെടുക്കലിന്റെ ചുമതലയുള്ള ഡപ്യൂട്ടി കളക്ടര്‍ മുഹമ്മദ് ഷാഫി, പൊതുമരാമത്ത് റോഡ് വിഭാഗം അസി. എക്‌സി. എഞ്ചിനീയര്‍ ടി.കെ. സന്തോഷ്‌കുമാര്‍, കിഫ്ബി പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് പ്രത്യേക ചുമതലയുള്ള സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ സന്ധ്യാ ദേവി, ലാൻഡ് അക്യുസിഷൻ തഹസീൽദാർ പുഷ്പലത, കിഫ്ബി ഉദ്യോഗസ്ഥര്‍, റോഡ് നിര്‍മ്മാണചുമതലയുള്ള റിക്ക് ഉദ്യോഗസ്ഥർ, ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥർ, വ്യവസായവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments