Latest News
Loading...

വാഗമണ്‍ റോഡ് സ്ഥലമേറ്റെടുപ്പ് യോഗം വിളിച്ചു : അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ

ഈരാറ്റുപേട്ട : വാഗമണ്‍ റോഡ് എത്രയും വേഗം ബി.എം.ബി.സി. നിലവാരത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി, ഗതാഗതയോഗ്യമാക്കുന്നതിന് വേണ്ടി ആവശ്യമായ സ്ഥലമേറ്റെടുപ്പ് ത്വരിതപ്പെടുത്തുന്നതിന് ഉദ്ദേശിച്ച് 03.09.2021 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2:30ന് കോട്ടയം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളതായി പൂഞ്ഞാര്‍ എം എല്‍ എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു. 

.യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ഭൂമി ഏറ്റെടുക്കലിന്റെ ചുമതലയുള്ള ഡപ്യൂട്ടി കളക്ടര്‍ മുഹമ്മദ് ഷാഫി, പൊതുമരാമത്ത് റോഡ് വിഭാഗം അസി. എക്‌സി. എഞ്ചിനീയര്‍ ടി.കെ. സന്തോഷ്‌കുമാര്‍, കിഫ്ബി പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് പ്രത്യേക ചുമതലയുള്ള സ്‌പെഷ്യല്‍ തഹസീല്‍ദാര്‍, കിഫ്ബി ഉദ്യോഗസ്ഥര്‍, റോഡ് നിര്‍മ്മാണചുമതലയുള്ള റിക്ക് ഉദ്യോഗസ്ഥർ തുടങ്ങി ബന്ധപ്പെട്ടവർ പങ്കെടുക്കുന്നതാണ്. പരമാവധി വേഗത്തില്‍ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ശ്രമങ്ങള്‍ നടത്തി വരികയാണെന്നും എം എല്‍ എ അറിയിച്ചു.

.

Post a Comment

0 Comments