Latest News
Loading...

ഈരാറ്റുപേട്ടയിൽ വില്ലേജ് ഓഫീസറില്ല. ജനങ്ങൾ ദുരിതത്തിൽ

ഈരാറ്റുപേട്ട: ഒരു മാസമായി ഈരാറ്റുപേട്ടയിൽ വില്ലേജ് ഓഫീസറില്ലാത്തതു കാരണം ജനങ്ങൾ ദുരിതത്തിൽ. മീനച്ചിൽ താലൂക്കിലെ ഏറ്റവും വലിയ വില്ലേജാണ് ഈരാറ്റുപേട്ട. ഇ മിടുത്തെ ജനസംഖ്യ 40O00 വരും. വില്ലേജ് ഓഫീസിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവർക്ക് സേവനം ലഭിക്കാൻ വില്ലേജ് ഓഫീസിറില്ലാത്തതിനാൽ കാലതാമസം നേരിടുന്നു. 


.തീക്കോയിലെ വില്ലേജ് ഓഫീസർക്കാണ് ഈരാറ്റുപേട്ട വില്ലേജ് ഓഫീസിൻ്റെ താൽക്കാലിക ചുമതല. വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്‌ പോക്കുവരവ് എന്നീ ആവശ്യങ്ങൾക്ക് ദിനംപ്രതി 100ൽ പരം ആളുകളാണ് ഈഓഫീസിൽ കയറി ഇറങ്ങി നടക്കുന്നത്. എത്രയും വേഗം ഈരാറ്റുപേട്ട വില്ലേജ് ഓഫീസിൽ ഓഫീസറെ നിയമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

.

Post a Comment

0 Comments