Latest News
Loading...

മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി.എന്‍ വാസവന്‍



പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി സഹകരണവകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ കൂടിക്കാഴ്ച നടത്തി. വിവാദവിഷയങ്ങളൊന്നും സംസാരിച്ചില്ലെന്നും കാലങ്ങളായുള്ള സൗഹൃദം പുതുക്കാനാണ് എത്തിയതെന്നും വാസവന്‍ തുടര്‍ന്ന് മാധ്യമങ്ങളോട് പറഞ്ഞു. 



പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എല്ലായിടത്തും പോയി സൗഹൃദം പുതുക്കാറുണ്ട്. പാലാ പിതാവുമായും  ഉറ്റസൗഹൃദം തനിക്കുണ്ട്. സഭയുമായും നല്ല ബന്ധമാണ്. തെരഞ്ഞെടുപ്പ് സമയത്ത് ബിഷപ്പിനെ കാണമാനായി വരാനിരുന്നപ്പോള്‍ അവസരം ലഭിച്ചില്ല. ഇടക്ക് വന്നപ്പോഴും കാണാനായില്ല. ഇന്ന് ്‌വസരം ലഭിച്ചപ്പോള്‍ എത്തുകമാത്രമാണ് ഉണ്ടായത്. സൗഹൃദരൂപത്തില്‍ എല്ലാ കാലത്തും തങ്ങള്‍ ബന്ധം കാത്തുസുക്ഷിച്ച് പോരുന്നവരാണെന്നും മന്ത്രി പറഞ്ഞു. 


.സര്‍ക്കാര്‍ ദൂതുമായി വരേണ്ട ഒരു കാര്യവുമില്ലെന്ന് വാസവന്‍ പറഞ്ഞു. മറ്റ് രാഷ്ട്രീയ കക്ഷികള്‍  ബിഷ്പ്‌സ് ഹൗസില്‍ എത്തിയതിന് പിന്നില്‍ രാഷ്ട്രീയ കാര്യങ്ങളും ലക്ഷ്യങ്ങളും ഉണ്ടാവാം. താന്‍ പുതുതായി വരുന്ന ആളല്ല. വിവാദവുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചില്ല. അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം ഒന്നും പറയാനുമില്ല. കോണ്‍ഗ്രസിന് എന്തും പറയാവുന്ന കാലമാണ്. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് എന്തും പറയാമെന്നും മന്ത്രി പരിഹസിച്ചു. 

.ചേര്‍പ്പുങ്കാല്‍ പാലം, ആശുപത്രി എന്നിവയുമായി ബന്ധപ്പെട്ടാണ് സംസാരിച്ചത്. സമുദായ ചര്‍ച്ചയ്ക്ക് ശ്രമിച്ചിട്ടില്ല. കോണ്‍ഗ്രസ് വന്നതിന് പിറ്റേന്ന് മന്ത്രി വന്നു എന്ന തരത്തില്‍ കാണേണ്ടതില്ല. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനോ മതസൗഹാര്‍ദ്ദം തകര്‍ക്കാനോ സര്‍ക്കാര്‍ അനുവദിക്കില്ല. അത് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡയ വഴിയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഈ ഗൗരവമേറിയ പ്രശ്‌നം സര്‍ക്കാര്‍ ഇന്നലെ ചര്‍ച്ച ചെയ്തിട്ടുണ്ട്. നടപടികളുണ്ടാവും. 

.ഗവ. നിലപാട് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. പിന്നീട് ഇത് വിഷയമാക്കാന്‍ ശ്രമിക്കുന്നത് തീവ്രവാദികളും വര്‍ഗീയവാദികളുമാണ്. മതനിരപേക്ഷയുള്ള നിലപാടാണ് സര്‍ക്കാരിനുള്ളത്. അത് നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഇന്നലെ വൈകിട്ട് ഉന്നതല യോഗം ചേര്‍ന്നു. ചില നിക്ഷിപ്ത താത്പര്യക്കാര്‍ നടത്തുന്ന പ്രചാരണങ്ങളെ നേരിടാന്‍ ഇന്നുമുതല്‍ നടപടികളുണ്ടാവും. ഇത്തരം പ്രചാരണങ്ങള്‍ അറിയാന്‍ സര്‍ക്കാര്‍ വൈകിയിട്ടില്ലെന്നും മന്ത്രി വാസവന്‍ പറഞ്ഞു.

Post a Comment

0 Comments