Latest News
Loading...

പ്രശ്‌നങ്ങളില്ല എന്ന് പറഞ്ഞതുകൊണ്ട് പരിഹാരമാവില്ലെന്ന് വല്‍സന്‍ തില്ലങ്കേരി.



പാലാ ബിഷപ് ഉന്നയിച്ചതുപോലുള്ള സംഭവങ്ങള്‍ ഇല്ലെന്ന് പറഞ്ഞുതുകൊണ്ട് പ്രശ്‌നപരിഹാരമാവില്ലെന്ന് ഹിന്ദു ഐക്യവേദി  വര്‍ക്കിംഗ് പ്രസിഡന്റ് വല്‍സന്‍ തില്ലങ്കേരി. എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ട് മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തയാകാരണം. പ്രശ്‌നം ഇല്ലെന്നാണ് പറയുന്നത്. അത് ഉണ്ടെന്ന് സമ്മതിക്കാന്‍ തയാറാകണം. അത്തരത്തില്‍ നിരവധി കേസുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും വല്‍സന്‍ തില്ലങ്കേരി പാലായില്‍ പറഞ്ഞു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 



.ഭാരതത്തിലെ ഹിന്ദുക്കളും ക്രൈസ്തവരുമായി 2000 വര്‍ഷത്തെ അത്മബന്ധവും സാഹോദര്യവുമുണ്ട്. സമൂഹത്തില്‍ പ്രസക്തമായ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ പുറത്തുപറഞ്ഞതിന്റെ പേരില്‍ ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുന്നതിനെതിരെ പിന്തുണ അറിയിക്കുന്നതിനാണ് എത്തിയത്. സംഘടനയുടെ ധാര്‍മിക പിന്തുണ ബിഷപ്പിനെ അറിയിച്ചു. 



പിതാവ്  ഉന്നയിച്ച പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളായി ചര്‍ച ചെയ്‌പ്പെടുന്നതാണ്. 100ക്കണക്കിന് യുവതികള്‍ ലൗ ജിഹാദിന് ഇരയായി മതപരിവര്‍ത്തനം ചെയ്യപ്പെട്ട് വിദേശത്തേയ്ക്ക് ഭീകരപ്രവര്‍ത്തിന് നിയോഗിക്കപ്പെടുകയും വിദേശ ജയലിുകളില്‍ കിടക്കുകയുമാണ്. അത് ഒററപ്പെട്ട സംഭവമല്ല. സംഘടിതമായി നടക്കുന്ന പ്രവര്‍ത്തനമാണിത്. 

.പാലാ ബിഷപ് ഉന്നയിച്ച തരത്തിലുള്ള ജിഹാദ് മാത്രമല്ല നിലനില്‍ക്കുന്നത്. പൊതുസമൂഹത്തില്‍ അവ ചര്‍ച്ചയാകുമ്പോള്‍ അസ്വസ്ഥരായിട്ട് കാര്യമില്ല. അവ പരിഹരിക്കാനുള്ള നടപടി ഓരോ സമുദായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. അതിനാണ് നേതൃത്വം കൊടുക്കേണ്ട്ത.് സത്യം പറയുന്നവരെ വളഞ്ഞിട്ട് ആക്രമിച്ചിട്ട് കാര്യമില്ല. നാട്ടില്‍ സമാധാനവും സാഹോദര്യവും ഉണ്ടാകണം. കേരളം അഫ്ഗാനോ സിറിയയോ ആയിക്കൂട. താലിബനിസം നമ്മുടെ നാട്ടില്‍ വരാന്‍ പാടില്ല. അതൊഴിവാക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. 

.ആരെങ്കിലും ചര്‍ച ചെയ്തത് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമില്ലിത്. അതിനുള്ള നീക്കങ്ങളുണ്ടാകണം. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആസൂത്രിതമായ മതപരിവര്‍ത്തനം ബന്ധപ്പെട്ടവര്‍ അവസാനിപ്പിക്കണം. എങ്കിലേ പ്രശ്‌നം ശാശ്വതമായി പരിഹരിക്കപ്പെടു. ഹിന്ദു ഐക്യവേദി ആദ്യമായണ് അദ്ദേഹത്തെ കണ്ടത്. പ്രശ്‌നം വഷളാക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുന്നത് തെറ്റാണ്. മതപരിവര്‍ത്തനം നടത്താന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കും. അത്തരം മാര്‍ഗങ്ങളില്‍ നര്‍ക്കോട്ടിക് രീതിയും ഉള്‍പ്പെടുന്നു എന്നത് വസ്തുതയാണ്. ചില പദങ്ങളാണ് പ്രശ്‌നം. ചില പദപ്രയോഗങ്ങള്‍ നിയമവ്യവസ്ഥതയില്‍ ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ട് കാര്യമില്ലെന്നും അത്തരം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ശ്രീ വത്സന്‍ തില്ലങ്കേരി,സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ ഇ എസ് ബിജു,മഹിള ഐക്യവേദി  സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ശ്രീമതി അനിതാ ജനാര്‍ദ്ദനന്‍ , ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി ശ്രീ മുരളീധരന്‍, ഹിന്ദുഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി  ശ്രീ ശാന്തകുമാര്‍ ,ജനറല്‍ സെക്രട്ടറി നാരായണന്‍ കുട്ടി .സംഘടനാ സെക്രട്ടറി പി എസ് സജു ,ഖജാന്‍ജി  വിക്രമന്‍നായര്‍ , മഹിള ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍ ,ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് പ്രസിഡണ്ട് ശ്രീ രാമചന്ദ്രന്‍ പിള്ള ,വര്‍ക്കിംഗ് പ്രസിഡണ്ട്  മോഹനന്‍ പനക്കന്‍ , ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ , ഖജാന്‍ജി സജന്‍,സെക്രട്ടറിമാര്‍ ഉണ്ണി മുകുളേല്‍, പ്രസാദ് സിജി, ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ , കോട്ടയം മുന്‍സിപ്പല്‍ സമിതി പ്രസിഡന്റ് സുരേഷ് ബാബു  തുടങ്ങിയവര്‍ പാലായില്‍ എത്തിയിരുന്നു

Post a Comment

0 Comments