കോട്ടയം ജില്ലയിൽ 18 വയസിനു മുകളിൽ പ്രായമുള്ളവരിൽ ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചിട്ടില്ലാത്തവർക്ക് സെപ്തംബർ 20, 21 തീയതികളിൽ കൂടി കേന്ദ്രങ്ങളിൽ നേരിട്ടെത്തി കോവിഡ് വാക്സിൻ സ്വീകരിക്കാം. എല്ലാ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണ്.
.വിവിധ തരത്തിലുള്ള അലർജി ഉള്ളതുമൂലം വാക്സിൻ സ്വീകരിക്കാൻ കഴിയാതിരുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം വാക്സിൻ എടുക്കാവുന്നതാണ്. കോവിഡ്ഷീൽഡ് ഒന്നാം ഡോസ് സ്വീകരിച്ച് 84 ദിവസം പിന്നിട്ടവർക്ക് എല്ലാ കേന്ദ്രങ്ങളിലും നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാം.
.