Latest News
Loading...

ഈരാറ്റുപേട്ടയിലെ അവിശ്വാസം വികസനമുന്നേറ്റം തടയാൻ .UDF


ഈരാറ്റുപേട്ട  മുൻസിപ്പാലിറ്റി യിൽ വികസന മുന്നേറ്റം കണ്ടു വിരളിപൂണ്ട എൽ ഡിഎഫ് നാടിന്റെ വികസനം തടസ്സപെടുതത്താനാണ്  എം എൽ എയെ കൂട്ടു പിടിച്ച് അവിശ്വാസപ്രമേയം അവതരിപ്പിച്ചതെന്നും തിരഞ്ഞെടുപ്പിൽ രാഷ്ടീയ നേട്ടത്തിനായി    ന്യൂനപക്ഷ വർഗ്ഗീയതയെ പ്രീണിപ്പിക്കുന്ന ഇടതുമുന്നണിയുടെ നയം ജനാധിപത്യവിശ്വാസികൾ തിരിച്ചറിയണമെന്ന്  യുഡിഎഫ്   മണ്ഡലം  ചെയർമാൻ   .പിഎച്ച്  നൗഷാദ്  പറഞ്ഞു  

.അധികാരത്തിനുവേണ്ടി പലസ്ഥലങ്ങളിലും ബജെപിയുമായി ധാരണയിലെത്തിയ ഇടതുപക്ഷം ഈരാറ്റുപേയിൽ ഭരണംപിടിക്കാൻ എസ് ഡി പി ഐ യുമായി വോട്ടുകച്ചവടം ഉറപ്പിച്ചിരിക്കുകയാണ് വർഗീയതയെകൂട്ടുപിടിച്ച് ജനങ്ങൾ തിരിച്ചറിയണമെന്നും.യുഡിഎഫ് കമ്മറ്റി ഉണർത്തിച്ചു.


കഴിഞ്ഞ ഭരണസമിതി യുടെ കാലത്ത് എസ്ഡിപിഐ പിന്തണയോടെ ചെയർപേഴ്‌സണായി ജയിച്ച ലൈലാ പരീതിനെ താമസംവിനാ രാജിവപ്പിച്ച സിപിഎം നയത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് യോഗംആവശ്യപെട്ടു എം.പി സലീം .അഡ്വ. ജോമോൻഐക്കര അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് കെ എ മുഹമ്മദ് അഷറഫ് ,കെ എ മുഹമ്മദ് ഹാഷിം റാസി ചെറിയവല്ലം കെകെ സാദിക് വിപി ലത്തീഫ് ഹസീബ് വെളിയത്ത് , സുഹ്‌റാ അബ്ദുൽഖാദർ നിസാർകുർബാനി വിഎം സിറാജ് സിറാജ് കണ്ടത്തിൽ വിപി മജീദ് നാസർ വെള്ളൂപറമ്പിൽ റസീം മുതുകാട്ടിൽ എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments