Latest News
Loading...

നഗരസഭാ കൗൺസിലറെ കാണാതായ സംഭവം. എം.എൽ.എ ഓഫീസിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തി.



ഈരാറ്റുപേട്ട: നഗരസഭയിലെകുഴിവേലി കൗൺസിലറും കോൺഗ്രസ് അംഗവുമായ അൻസൽന പരിക്കുട്ടിയെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായിരിക്കുകയാണ് .ഇവർ എൽ .ഡി .എഫ് കൊണ്ടുവന്ന ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടിട്ടുണ്ട് .ഇതിൻ്റെ പിന്നിൽ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റിയൻ കുളത്തിങ്കലും എൽ.ഡി എഫുമാണെന്നാരോപിച്ചാണ് എം.എൽ.എ ഓഫീസിലേക്ക് ഈരാറ്റുപേട്ടയിലെ യു.ഡി.എഫ് കൗൺസിലർമാരും ,യു.ഡി.എഫ് നേതാക്കന്മാരും പ്രതിഷേധ മാർച്ച് നടത്തിയത്.
 

.മാർച്ച് യൂണിയൻ ബാങ്കിന് സമീപം പൊലീസ് തടഞ്ഞു.
പ്രതിഷേധ മാർച്ച് കോട്ടയം ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു .പൂഞ്ഞാർ എം.എൽ.എ. കൂറുമാറ്റത്തെ പ്രോൽസാഹിപ്പിക്കുകയാണെന്നും ഇത് ജനാധിപത്യവിരുദ്ധമാണെന്നും നാട്ടകം സുരേഷ് പറഞ്ഞു

.മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ്  അസീസ് ബഡായിൽ , അഡ്വ.പി.എ.സലീം, ഐ.എൻ.റ്റിയു സി കേന്ദ്ര നിർവ്വാഹക സമിതി അംഗം തോമസ് കല്ലാടൻ ,ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര ,നഗരസഭ ചെയർപേഴ്സൺ ,സുഹുറ അബ്ദുൽ ഖാദർ ,കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡൻറുംനഗരസഭ വൈസ് ചെയർമാനുമായ അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് ,



കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മജു പുളിക്കൻ,യു.ഡി.എഫ് നഗരസഭ കമ്മിറ്റി ചെയർമാൻ പി.എച്ച് നൗഷാദ് ,കൺവീനർ റാസി ചെറിയ വല്ലം ,വി .പി .നാസർ,കെ.എ മുഹമ്മദ് അഷ്റഫ് ,,വി.എം.സി റാജ്, നിസാർ കുർബാനി,കെ എ മുഹമ്മദ് ഹാഷിം ,ലത്തീഫ് വെള്ളൂ പറമ്പിൽ ,സിറാജ് കണ്ടത്തിൽ ,റസീം മുതുകാട്ടിൽ ,സുനിൽ കുമാർ,എസ്.കെ.നൗഫൽ, അമീൻപിട്ടയിൽ, റിയാസ് പ്ലാമൂട്ടിൽ  തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments