Latest News
Loading...

കടനാട് ബാങ്കിന് മുന്നില്‍ യുഡിഎഫ് സമരം



കടനാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി നടത്തിയ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ ബാങ്കിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി. അഴിമതിക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത DCC പ്രസിഡണ്ട് നാട്ടകം സുരേഷ് പറഞ്ഞു. പരിശോധന റിപ്പോര്‍ട്ടില്‍ ക്രമക്കേട് വ്യക്തമാണെന്ന് UDF നേതൃത്വം പറഞ്ഞു.


.കടനാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ CPM ഭരണ സമിതിയുടെ നേതൃത്വത്തില്‍ കോടി കണക്കിന് രൂപയുടെ വെടിപ്പ നടത്തിയതിനൊപ്പം ബന്ധു നിയമനം നടത്തിയെന്നുമാണ് UDF ന്റെ ആരോപണം. കുറ്റക്കാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് UDF-ന്റെ ആവശ്യം. ധനകാര്യ സ്ഥാപനം നശിപ്പിക്കുകയെന്നത് UDF ന്റെ ലക്ഷ്യമല്ലെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത DCC പ്രസിഡണ്ട് നാട്ടകം സുരേഷ് പറഞ്ഞു. 

.അഴിമതി നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നതാണ് UDF ന്റെ ആവശ്യം. നടപടി സ്വീകരിക്കേണ്ടവര്‍ അതിന് തയ്യാറായില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  2016-17 വര്‍ഷത്തെ ആഡിറ്റ് സെപഷ്യല്‍ റിപോര്‍ട്ടില്‍ പരാമര്‍ശിക്കപെട്ടിരിക്കുന്ന കോര്‍ ബാങ്കിംഗ്, ബാങ്കിലെ  വായ്പാ കുടിശിക , റിപ്പയറിംഗ് ആന്‍ഡ് മെയിന്റനന്‍സ് തുടങ്ങിയവയിലുള്ള ഫണ്ട് ദുര്‍വിനിയോഗം സംബന്ധിച്ച ആക്ഷേപത്തില്‍ മേല്‍ മിനച്ചില്‍ സഹകരന്ന സംഘം അസിസ്റ്റന്‍ഡ് രജിസ്റ്റാര്‍ ഓഫീസിലെ രാമപുരം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കേരള സഹകരണ നിയമം 66 (2) പ്രകാരം നടത്തിയ പരിശോധനാ റിപോര്‍ട്ടില്‍  ചൂണ്ടികാണിച്ചിരിക്കുന്ന ക്രമക്കേടുകള്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് UDF ആവശ്യമുന്നയിക്കുന്നത്. 

.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ടോം കോഴിക്കോട്ട് ധര്‍ണയില്‍ അധ്യക്ഷത വഹിച്ചു. DCC വൈസ് പ്രസി. അഡ്വ. ബിജു പുന്നത്താനം, DCC സെക്രട്ടറി R സജീവ് , കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സന്തോഷ് കാവുകാട്ട്, മത്തച്ചന്‍ അരി പറമ്പില്‍ ,ബിന്ദു ബിനു, സിബി ചക്കാലക്കല്‍, റീത്തമ്മ ലിസ്സി സണ്ണി, തുടങ്ങിയവര്‍ ധര്‍ണയില്‍ സംബന്ധിച്ചു.

Post a Comment

0 Comments