Latest News
Loading...

ടി.ടി വർക്കി സാറിന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം

സ്വാതന്ത്ര്യസമര സേനാനിയും കെ.പി.സി.സി മെമ്പറുമായിരുന്ന ടി.ടി വർക്കി സാറിന്റെ രണ്ടാം ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും കോൺഗ്രസ് ഐ പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി.കെ.പി .സി .സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ടോമി കല്ലാനി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എം.സി വർക്കി മുതിരേന്തിക്കൽ അധ്യക്ഷത വഹിച്ചു. 

.ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോമോൻ ഐക്കര,കെ.പി.സി.സി മെമ്പർ ചാക്കോ തോമസ്,ഡി.സി.സി മെമ്പർമാരായ ,അഡ്വക്കേറ്റ് വി.ജെ ജോസ് ,പി എച്ച് നൗഷാദ്,വർക്കിച്ചൻ വയം മ്പോത്തനാൽ,കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഉണ്ണി പ്ലാത്തോട്ടം,ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടോമി മാടപ്പള്ളി,മണ്ഡലം പ്രസിഡന്റുമാരായ എബിച്ചൻ കിഴക്കേതോട്ടം,സുരേഷ് കാലായിൽ ,വർക്കിച്ചൻ പൊട്ടംകുളം, 

.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത് കുമാർ നെല്ലിക്കചാലിൽ, കെ.കെ കുഞ്ഞുമോൻ ,ബ്ലോക്ക് ഭാരവാഹികളായ ജോളിച്ചൻ വലിയപറമ്പിൽ ,ജോഷി പള്ളിപ്പറമ്പിൽ ,സണ്ണി കല്ലാറ്റ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റോജി തോമസ്,സി കെ കുട്ടപ്പൻ , വി.ജി ജനാർദ്ദനൻ ,രാജമ്മ ഗോപിനാഥ്,മേരി ചെരുവിൽ, അപ്പു ചേട്ടൻ വാണിയപുരയിൽ,മധു പൂധക്കുഴി,റോയി തറപ്പേൽ ,വിനോദ് പുലിയള്ളുംപുറത്ത്, ടി.വി മാത്യു തുരുത്തേൽ,എന്നിവർ അനുസ്മരണ സന്ദേശം നൽകി.

Post a Comment

0 Comments