Latest News
Loading...

പാലാ ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനങ്ങൾ

പാലാ: ജനറൽ ആശുപത്രി കവാടങ്ങളിലേക്ക്എത്തി ചേരുന്നതിനുള്ള തടസ്സം നീക്കുന്നതിന് പാലാ ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനം കൈക്കൊണ്ടതായി നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു.
ആംബുലൻസുകൾക്കു പോലും കടന്നു ചെല്ലുവാൻ കഴിയാത്ത വിധം ആശുപത്രി റോഡിൻ്റെ ഇരുവശവും പാർക്കിംഗ് ആരംഭിച്ചതോടെ ഇതുവഴി വാഹനഗതാഗതം പതിവായി മുടങ്ങുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. 

.പരിസരവാസികൾക്കുപോലും സ്വന്തം വാഹനം പുറത്തിറക്കാനാവാത്ത സ്ഥിതിയെ തുടർന്നുണ്ടായ പരാതിയെ തുടർന്നും ആരുപത്രിയിൽ എത്തുന്ന രോഗികൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു നിവേദനങ്ങളെ തുടർന്നാണ് ട്രാഫിക് അഡ്വൈസറി കമ്മിറ്റി ഇടപെട്ടത്‌. വിഷയം നഗരസഭാ കൗൺസിലിൻ്റെ പരിഗണനയ്ക്കും എത്തിയിരുന്നു. ഒക്ടോ.1 മുതൽ ആശുപത്രി റോഡിൽ പാർക്കിംഗ് കർശനമായി നിയന്ത്രിക്കും. ആശുപത്രി കവാടം മുതൽ വാട്ടർ അതോറിട്ടറി ഓഫീസ് വരെ പാർക്കിംഗ് അനുവദിക്കില്ല.

.ഇതോടൊപ്പം പാർക്കിംഗും ഇരു നിര വാഹന ഗതാഗതവും ഉറപ്പു വരുത്തുന്ന വിധം റോഡ് വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ പൊതുമരാമത്ത് നിരത്ത് വിഭാഗത്തെ ചുമതലപ്പെടുത്തി.
യോഗത്തിൽ റവന്യൂ, പോലീസ്, പൊതുമരാമത്ത് ,ഗതാഗത വകുപ്പ് അധികൃതർ യോഗത്തിൽ പങ്കെടുത്തു.ജോർജ് ജോസഫ് (പോലീസ്), പ്രവീൺ വർഗീസ്, അഭിലാഷ് ചന്ദ്രൻ (പി.ഡബ്യു.ഡി ), സിബി മാത്യു (റവന്യു), ജോഷി തോമസ്, (ട്രാൻസ്പോർട്ട് ) എന്നിവരും പങ്കെടുത്തു.

.മറ്റു നടപടികളുo തീരുമാനങ്ങളും - ആശുപത്രി ജംഗ്ഷൻ മുതൽ വാട്ടർ അതോറിറ്റി ഓഫീസ് ജംഗ്ഷൻ വരെയുള്ള റോഡിലെ ഇരുവശങ്ങളിലുമുള്ള പാർക്കിംഗ് 1 10 2021 വെള്ളിയാഴ്ച മുതൽ കർശനമായി നിരോധിക്കുന്നതിന് തീരുമാനിച്ചു... ഇതിന്റെ ആവശ്യത്തിലേക്കായി ഇരുവശങ്ങളിലും നോ പാർക്കിങ് ബോർഡ് സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.

സ്റ്റേഡിയം ജംഗ്ഷനിൽ ഒരു ദിശാ ബോർഡ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചു ഇതിന്റെ ആവശ്യത്തിലേക്കായി സ്പോൺസറെ കണ്ടെത്തുന്നതിന് ചെയർമാൻ ചുമതലപ്പെടുത്തി.ആനിത്തോട്ടം ജംഗ്ഷനിൽ കൂടി ടോറസ് ഗതാഗതം നിരോധിച്ചുകൊണ്ടുള്ള ദിശ ബോർഡും, തിയേറ്റർ ജംഗ്ഷനിൽ ദിശാ ബോർഡും സ്ഥാപിക്കുന്നതിന് പിഡബ്ല്യുഡി യെ ചുമതലപ്പെടുത്തി.

Post a Comment

0 Comments