Latest News
Loading...

നൂറാം പിറന്നാൾ ദിനം , സ്നേഹ സമ്മാനവുമായി ഒരു അപ്രതീക്ഷിത അതിഥി

മീനച്ചിൽ കർത്താക്കൻമ്മുടെ കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരായ ഭാസ്കരൻ കർത്തായുടെ നൂറാം പിറന്നാൾ ദിനമായിരുന്നു ഇന്ന് . ചിങ്ങമാസത്തിലെ ഉത്രാടം നാൾ .... അപ്രതീക്ഷിതമായാണ് അദ്ദേഹത്തെ കണ്ട് അനുഗ്രഹം തേടി സുരേഷ് ഗോപി MP പാലാ മീനച്ചിൽ കുമ്പാനിയിലുള്ള കർത്താവ് തറവാടിലെത്തിയത് . 
                                                 
.അദ്ദേഹത്തിൻ്റെ കാൽതൊട്ടു വന്ദിച്ച സുരേഷ് ഗോപിയെ നിറുകയിൽ ഇരു കൈകളും ചേർത്താണ് ഭാസ്കരൻ കർത്താ അനുഗ്രഹിച്ചത്. ഇക്കഴിഞ്ഞ ദിവസം ഒദ്യോഗിക കാര്യങ്ങൾക്കായി കാശ്മീരിൽ പോയപ്പോൾ ശ്രീനഗറിൽ നിന്നും കൊണ്ടുവന്ന വിശേഷപ്പെട്ട കശ്മീരി കമ്പിളി ഷാൾ അദ്ദേഹത്തെ സുരേഷ് ഗോപി അണിയിച്ചു. ഇന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ കാണാനായി സുരേഷ് ഗോപി പാലാ അരമനയിലും എത്തിയിരുന്നു.
ബിഷപ്പ് കല്ലറങ്ങാട്ടാണ് , പാലായുൾപ്പെടുന്ന മീനച്ചിൽ നാട്ടുരാജ്യത്തിലെ നാടുവാഴികളായിരുന്ന മീനച്ചിൽ കർത്താക്കൻമാരെക്കുറിച്ചും , പാലായിൽ ക്രിസ്ത്യൻ സമുദായത്തിനു ആരാധനാലയങ്ങളും അരമനയും സ്കൂളുകളുമടക്കം ആരംഭിക്കുവാൻ സ്ഥലവും സമ്പത്തും നൽകുകയും വേണ്ട സുരക്ഷ നൽകുകയും ചെയ്ത് പാലായിലെ മത സാഹോദര്യത്തിൻ്റെ കാവൽക്കാരനായിരുന്ന മീനച്ചിൽ കർത്താക്കൻമാരെക്കുറിച്ചും ഇപ്പോഴത്തെ കാരണവരായ ഭാസ്കരൻ കർത്തായെക്കുറിച്ചും വിശദീകരിച്ചു വിവരിച്ചു കൊടുത്തത്. സമയമുണ്ടെങ്കിൽ അദ്ദേഹത്തെ കാണുവാനായി സമയം കണ്ടെത്തുവാനും പറഞ്ഞു. ഇതിൻ പ്രകാരമാണ് സുരേഷ് ഗോപി തൻ്റെ പാലായിലുള്ള കുടുംബസുഹൃത്തായ ബിജു പുളിക്കകണ്ടത്തിനോടൊപ്പം രാവിലെ പത്ത് മണിയോടെ കർത്താവ് തറവാട്ടിലെത്തിയത്. പ്രാർത്ഥനകൾ നേർന്ന് വീണ്ടും വരുമെന്ന ഉറപ്പും നൽകിയാണ് മടങ്ങിയത്.

.സുരേഷ് ഗോപിയെ അനിൽ വി നായർ , ഭാസ്കരൻ കർത്തായുടെ മൂത്ത മകൾ രാധാമണി , അവരുടെ ഭർത്താവ് അഡ്വ.ശങ്കര കൈമൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Post a Comment

0 Comments