Latest News
Loading...

അധ്യാപക ദിനത്തിൽ കുട്ടികൾ അധ്യാപകരാകുന്നു

 ഈ അധ്യാപക ദിനത്തിൽ കുട്ടികൾ അധ്യാപകരായി ടീച്ചർമാർക്ക് അത്ഭുതമാകുന്നു. തങ്ങൾക്കിഷ്ടപ്പെട്ട അധ്യാപികയുടെ രൂപവും ഭാവത്തിലുമാണ് കുട്ടികൾ   അധ്യാപകരാകുക. ഒരു മത്സരം ആയാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.  

.അധ്യാപകദിനത്തോടനുബന്ധിച്ചു നടത്തുന്ന മത്സരത്തിൽ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് ..നിങ്ങളുടെ ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ നിന്നും ഇഷ്ടമുള്ള ഒരു ഭാഗം തിരഞ്ഞെടുക്കുക. ഇത് നന്നായി വായിച്ച് ഒരുങ്ങി നിങ്ങളുടെ മനസിലുള്ള അധ്യാപകൻ പഠിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുക.

വേണ്ടത്ര പരിശീലനം
നടത്തിയതിനു ശേഷം ഫോൺ വിലങ്ങനെ പിടിച്ച് ( TV സ്ക്രീനിന്റെ ആകൃതിയിൽ ) ആവശ്യത്തിന് വെളിച്ചമുള്ള സ്ഥലത്തു വച്ച് വ്യക്തമായി കേൾക്കത്തക്കവിധം Record ചെയ്യുക. മൂന്നു മിനിറ്റിൽ കൂടാത്ത വീഡിയോയുടെ ആദ്യം നിങ്ങളുടെ പേരും ക്ലാസ്സും ഡിവിഷനും പറയുക.

.വീഡിയോ അയക്കേണ്ടേ ഫോൺ നമ്പർ നാലാം തീയതി വെള്ളിയാഴ്ച രാവിലെ നൽകും . മികച്ച അധ്യാപന ശൈലി, പാഠഭാഗം അവതരിപ്പിക്കുന്നതിലെ മികവ് , വ്യക്തത , വേഷവിധാനം , എന്നിവയെല്ലാം മൂല്യനിർണ്ണയത്തിൽ ഉൾപ്പെടുത്തും.

Post a Comment

0 Comments