Latest News
Loading...

പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ തിരുന്നാൾ

പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാളിന് തുടക്കമായി.   ഇടവക  വികാരി ഫാ.മാത്യു കടൂക്കുന്നേൽ കൊടിയേറ്റു കർമം നിർവഹിച്ചു. അസി. വികാരി ഫാ.തോമസ് കുമ്പുക്കൽ സന്നിഹിതനായിരുന്നു.


.സെപ്റ്റംബർ ഒന്ന് മുതൽ 8 വരെ എല്ലാ ദിവസവും രാവിലെ 5.30, 6.50, 10.30, 4.15 സമയങ്ങളിൽ വി. കുർബാന. സമീപ ഇടവകകളിലെ വൈദികർ കുർബാനയർപ്പിക്കും. 5, 6, 7 തീയതികളിൽ 10.30ന്റെ കൂർബാനയ്ക്ക് ശേഷം 4.15 വരെ ആരാധനയും അഖണ്ഡ ജപമാലയും ഉണ്ടായിരിക്കും. 


.ഏഴാം തീയതി മാതാവിന്റെ രൂപം മോണ്ടളത്തിൽ പ്രതിഷ്ഠിക്കും. പിറവി തിരുന്നാൾ ദിനമായ 8 ന് രാവിലെ 10 ന് ഫാ. ജോർജ് പാറക്കുന്നേൽ തിരുനാൾ കുർബാനയർപ്പിക്കും. 

Post a Comment

0 Comments