Latest News
Loading...

100 വൃക്ഷത്തെകൾ നട്ട്‌ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ വിദ്യാർത്ഥികൾ



മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ വിദ്യാർത്ഥികൾ തങ്ങളുടെ കാർബൺ ഓഡിറ്റ് പ്രഖ്യാപനത്തിന്റെ നാലാം ദിനം തന്നെ ആദ്യഘട്ട പ്രവർത്തനങ്ങളിലെ ഒന്നാമത്തെ ഇനം നടപ്പാക്കി. നൂറ് വൃക്ഷത്തെകൾ നടുക എന്ന ലക്ഷ്യമാണ് ഓസോൺ ദിനത്തിൽ പൂർത്തിയാക്കിയത്. 

.വൃക്ഷത്തൈകളുടെ കൈമാറ്റത്തിന്റെ ഉദ്ഘാടനം ഇൻഫാം ദേശീയ ഡയറക്ടർ ഫാ.ജോസഫ് ചെറുകരക്കുന്നേൽ നിർവ്വഹിച്ചു. സിസ്റ്റർ ലിൻസ് മേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വനം വകുപ്പും വനസ്ഥലി ആവാസും ചേർന്നാണ് വൃക്ഷത്തൈകൾ നൽകിയത്. നട്ടുപിടിപ്പിച്ച വൃക്ഷത്തൈകൾക്കൊപ്പം നിന്നുള്ള ഓസോൺ ദിന പോസ്റ്റർ തയ്യാറാക്കൽ മത്സരവും നടത്തി.


Post a Comment

0 Comments