Latest News
Loading...

മണിയംകുന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മാതൃക പി ബി നൂഹ്

മണിയംകുന്ന് സെൻറ്. ജോസഫ് UP സ്കൂളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് വില്ല സ്പീച്ച് വില്ലേജിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശീലനപരിപാടികളുടെ ആദ്യ ബാച്ചിന്റെ കോൺവക്കേഷനും സ്കൂൾ റേഡിയോ ലോഞ്ചിംഗും കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റികളുടെ രജിട്രാറും ലൈഫ് മിഷൻ സി.ഇ.ഒ. യുമായ പി. ബി. നൂഹ് IAS നിർവഹിച്ചു

 ഇത്രയും ചെറുപ്പത്തിലെ ഇത്രയും ശ്രേഷ്ഠമായ വിദ്യാഭ്യാസ ലഭിക്കുന്നത് ഭാഗ്യം സാമൂഹിക ഉത്തരവാദിത്വം നിറവേറ്റി സാമൂഹ്യ ഐക്യത്തിലേക്ക് ആയിരിക്കണം വിദ്യാഭ്യാസം നമ്മെ നയിക്കേണ്ടത് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് എയ്ഡഡ് സ്കൂൾ മേഖലയിലെ കുട്ടികൾ നേരിടുന്ന ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികൾക്കൊരു പരിഹാരമായാണ് മണിയംകുന്ന് സ്കൂൾ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. . 

.സാധാരണ ഓൺലൈൻ ക്ലാസുകളിൽ നിന്ന് വ്യത്യസ്തമായി lecturing രീതിയിലുള്ള അധ്യാപനം ഒഴിവാക്കി പൂർണമായും ഇന്ററാക്ടീവ് സെക്ഷൻസ് വഴിയാണ് ക്ലാസ്സുകൾ എടുത്തത്. പതിനാറു പേർ വീതമുള്ള ബാച്ചുകളായാണ് കുട്ടികൾക്ക് ഇത്തരത്തിലുള്ള ഇംഗ്ലീഷ് ഭാഷാ പരിശീലനം നൽകുന്നത്. ഇപ്പോൾ മൂന്നാമത് ബാച്ചിന്റെ പരിശീലനം നടന്നുകൊണ്ടിരിക്കുന്നു. പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ചിൻെറ സർട്ടിഫിക്കറ്റ് വിതരണവും 
തങ്ങളുടെ കഴിവുകൾ ഉപയോഗപ്പെടുത്തി പൊതു സമൂഹത്തിന് സന്തോഷം പകരാൻ കഴിയുന്ന വിധത്തിൽ കുട്ടികൾക്ക്‌ വിവിധ പരിപാടികൾ അവതരിപ്പിക്കാനുള്ള ഒരു വേദിയായ ബെൽ മാണ്ട് റേഡിയോയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു

.ആഴ്ചയിൽ മൂന്ന് ദിവസം രാവിലെയും വൈകുന്നേരവുമായിരിക്കും റേഡിയോയിൽ പരിപാടികൾ അവതരിപ്പികുന്നത്. ഫേസ്ബുക് പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന റേഡിയോ പരിപാടികൾ ആസ്വദിക്കുന്നതിന് "റേഡിയോ ബെൽ മൗണ്ട് " ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്താൽ മതിയാവും. ഉദ്ഘാടന പരിപാടി പൂർണ്ണമായി നയിച്ചതും അതിൽ സംസാരിച്ചതും കുട്ടികൾ മാത്രമായിരുന്നു എന്നുള്ളത് പുതുമയുള്ള കാര്യമായിരുന്നു. 

.
കോർപ്പറേറ്റ് മാനേജർ ഫാദർ ബെർക്കുമാൻസ് കുന്നുംപുറം, സ്കൂൾ മാനേജർ ഫാദർ സിറിയക് കൊച്ചു കൈപ്പെട്ടിയിൽ, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീത നോബിൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അജിത് കുമാർ, വൈസ് പ്രസിഡന്റ് ശ്രീ. തോമസുകുട്ടി കരിയാപുരയിടം, മെമ്പർമാരായ ശ്രീമതി ലിസമ്മ സണ്ണി, ശ്രീ. മോഹനൻ നായർ, ശ്രീമതി ഉഷാകുമാരി, ശ്രീ. ജനാർദനൻ, ശ്രീ. അനിൽകുമാർ, AEO ശ്രീമതി ഷംല , BPC ശ്രീമതി നയന, BRC TRAINER ശ്രീ. ജോബി, എഴുത്തുകാരനായ ശ്രീ. ചാക്കോ സി. പൊരിയത്ത്, SMV HSS പ്രിൻസിപ്പൽ ശ്രീ. ജോൺസൺ സാർ, റിട്ട. PRO ശ്രീ. C.M. ജോർജ്ജ്, റിട്ട. HM ശ്രീ. റെജിമോൻ ചെറിയാൻ, മീനച്ചിൽ നദീy സംരക്ഷണ സമിതി കോഡിനേറ്റർ ശ്രീ. എബി പൂണ്ടിക്കുളം, ശ്രീ. ജസ്റ്റിൻ കിഴക്കേതോട്ടം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.