Latest News
Loading...

അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിലെ വിജയദിനാഘോഷം



അരുവിത്തുറ: ഗുരുദർശന സാഫല്യത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിലെ വിജയദിനാഘോഷം ഉദ്ഘാടനം ചെയ്തു.
 പാലാ സെൻ്റ് തോമസ്സ് കോളേജിലെ തൻ്റെ ഇംഗീഷ് അദ്ധ്യാപകൻ റവ. ഡോ. അഗസ്റ്റ്യൻ പാലക്കാപറമ്പിലിനെ വീണ്ടും നേരിൽ കാണുന്നതിനും വേദി പങ്കിടുന്നതിനും കഴിഞ്ഞത് ഗുരുസാഫല്യമായി കരുതുകയാണെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞു. 

.
തികഞ്ഞ ശാന്തശീലനും സൗമ്യനുമായിരുന്ന പാലക്കാപറമ്പിലച്ചനെ വിദ്യാർത്ഥികൾ ഏറെ സ്നേച്ചിരുന്നു. പാലാ സെൻ്റ് തോമസ്സ് കോളേജിലെ കലാലയ ജീവിതമാണ് തന്നിലെ നേതാവിനെ വളർത്തിയെടുത്തത്. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തന കാലത്ത് നിരവധി തവണ സന്ദർശിച്ചിട്ടുള്ള അരുവിത്തുറ സെൻ്റ് ജോർജ്ജസ്റ്റ് കോളേജ് ഇന്ന് ഒരു മികവിൻ്റെ കേന്ദ്രമായി  മാറി കഴിഞ്ഞെന്നും അദ്ധേഹം പറഞ്ഞു. അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ നടന്ന മെറിറ്റ് ഡേ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. 

.കോളേജ് മനേജർ വെരി.റവ. ഡോ. അഗസ്റ്റ്യൻ പാലക്കപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കലാലയത്തിൽ സജീവമായിരുന്ന പഴയ വോളിബോൾ താരം കൂടിയായിരുന്ന റോഷി അഗസ്റ്റ്യനെ അദ്ധേഹവും ഒർമ്മിച്ചെടുത്തു. ചടങ്ങിൽ മഹാത്മ ഗാന്ധി സർവ്വകലാശാലയിൽ നിന്നും ഈ വർഷം റാങ്ക് നേടിയ 30 വിദ്യാർത്ഥികളേയും എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളേയും ഈ വർഷത്തെ സിവിൽ സർവ്വീസ്സ് പരീക്ഷയിൽ 293-ാം റാങ്ക് നേടിയ റെക്സ്സ് ബേബി ചെങ്ങഴശ്ശേരിയേയും ഈ വർഷം കോളേജിൽ നിന്നും പി.എച്ച്.ഡി. അവാർഡുകൾ നേടിയ ഡോ. ജിലു അനി ജോണിനേയും ഡോ. അനു തോമസ്സിനേയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. 

.പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയികൾക്ക് എം.എൽ.എ. പ്രതിഭാ പുരസ്കാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. റെജി വർഗ്ഗീസ്സ് മേക്കാടൻ,  ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ,  ഡോ. സുമേഷ് ജോർജ് എന്നിവരും സംസാരിച്ചു.