Latest News
Loading...

അവിശ്വാസം; വിവേചനത്തിനും ഏകാധിപത്യ പ്രവണതക്കുമെതിരായ താക്കീത്: എസ്ഡിപിഐ


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ മുന്‍ ഭരണ നേതൃത്വത്തിന്‍റെ വിവേചനപരവും ഏകാധിപത്യപരവുമായ നിലപാടുകള്‍ക്കെതിരായ നിലപാടാണ് ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നതിലൂടെ എസ്ഡിപിഐ കൈക്കൊണ്ടതെന്നു പാര്‍ട്ടി മുനിസിപ്പല്‍ പ്രസിഡന്‍റ് സി എച്ച് ഹസീബ് പറഞ്ഞു. അവിശ്വാസ പ്രമേയം പാര്‍ട്ടിയുടെ അഞ്ച് കൗണ്സിലര്‍മാരുടെയും പിന്തുണയോടെ പാസായിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ വന്ന അവിശ്വാസ 


.നീക്കങ്ങളിലെന്ന പോലെ ഇത്തവണയും നാടിന്‍റെ വികസന താല്‍പര്യങ്ങള്‍ മാത്രം പരിഗണിച്ചുള്ള നിലപാടാണ് പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ളത്. കഴിഞ്ഞ ഒന്‍പത് മാസത്തെ ഭരണ കാര്യങ്ങളില്‍ സ്വജന പക്ഷപാതിത്വവും വിവേചനവും അസഹനീയമാം വിധത്തിലേക്ക് മാറിയിരുന്നു. വികസന കാര്യങ്ങളില്‍ വാചകക്കാസര്‍ത്തുകള്‍ക്കപ്പുറം ആശാവാഹമായ ഇടപെടലുകളൊന്നും തന്നെ നടന്നിട്ടില്ല. മുനിസിപ്പല്‍ കൗണ്സില്‍ അംഗങ്ങളെ ഒറ്റക്കെട്ടായി കൊണ്ടു പോകാന്‍ ഭരണ നേതൃത്വത്തിനായിട്ടില്ല. പ്രതിപക്ഷ കക്ഷികളിലെ ജനപ്രതിനിധികളോടുള്ള വിവേചനം അവരെ വിജയിപ്പിച്ചയച്ച പ്രദേശങ്ങളിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു ബന്ധപ്പെട്ടവര്‍ മനസ്സിലാക്കിയില്ല. തുടര്‍ച്ചയായുണ്ടാവുന്ന അവിശ്വാസ നീക്കങ്ങളില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നറിയാം. 

.എന്നാല്‍, വീണ്ടും അങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചതില്‍ ഭരണ കക്ഷികളില്‍പ്പെട്ടവരാണ് ഉത്തരവാദികള്‍. ജനങ്ങളോട് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ നേതൃത്വം സ്വീകരിക്കേണ്ട പ്രായോഗിക പരിഹാരമാണ് പാര്‍ട്ടി ഇവിടെ കൈക്കൊണ്ടിട്ടുള്ളത്. അതിനെ രാഷ്ട്രീയക്കച്ചവടമായി പറഞ്ഞു പരത്തുന്നവര്‍ തെളിവുകളില്ലാത്ത കള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.