Latest News
Loading...

റോഡിലെ വെള്ള കെട്ട് - ഓട ശുചികരണം നടത്തി.

 

ഈരാറ്റുപേട്ട- ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേ റോഡിൽ -കടുവാമുഴി മസ്ജിദ് നൂറിന് സമീപത്തുള്ള വെള്ളകെട്ടിനൂ പരിഹാരമായി എസ്ഡിപിഐ കടുവാമുഴി, വാക്കാപറമ്പ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഓട ശുചീകരണം നടത്തി. 

.തുടർച്ചയായുള്ള മഴമൂലം വെള്ളം കെട്ടി നിൽക്കുന്നതിനൊപ്പം സമീപപ്രദേശങ്ങളിൽ നിന്നും വെള്ളത്തിനൊപ്പം മാലിന്യങ്ങളും റോഡിൽ കൂടി ഒഴുകുന്നത് മൂലം കാൽനടയാത്ര പോലും ദുസ്സഹമായിരുന്നു.

. ഇതിന് പരിഹാരമായി എസ്ഡിപിഐ, കടുവാമൂഴി - വാക്കാപറമ്പ് ബ്രാഞ്ച് കമ്മിറ്റി നേത്യതത്തിൽ ഓട ശുചികരണം നടത്തി വെള്ള കെട്ട് ഒഴിവാക്കി. ബ്രാഞ്ച് പ്രസിഡന്റുമാരായ അൻവർ സാദിഖ്, പി.എം. സിറാജ്, ഉവൈസ് മാങ്കുഴയ്ക്കൽ, ഷെരിഫ് എന്നിവർ ശുചികരണ പ്രവർത്തനങ്ങൾക്ക് നേതൃതം നൽകി

Post a Comment

0 Comments