Latest News
Loading...

ഈരാറ്റുപേട്ടയില്‍ SDPI-യെങ്കില്‍ കോട്ടയത്ത് BJP സഹായിച്ചു. എല്‍ഡിഎഫ് അവിശ്വാസം കോട്ടയത്ത് പാസായി.



കോ​ട്ട​യം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​നെ​തി​രേ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യി. ഇ​തോ​ടെ യു​ഡി​എ​ഫി​ന് അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ടു. ബി​ജെ​പി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് അ​വി​ശ്വാ​സം പാ​സാ​യ​ത്.

52 അം​ഗ​ങ്ങ​ളു​ള്ള ന​ഗ​ര​സ​ഭ​യി​ൽ 29 പേ​ർ അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ചു. സി​പി​എം സ്വ​ത​ന്ത്ര​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യി. എ​ൽ​ഡി​എ​ഫി​ന്‍റെ 22 അം​ഗ​ങ്ങ​ളും ബി​ജെ​പി​യു​ടെ എ​ട്ടും അം​ഗ​ങ്ങ​ളു​മാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. യു​ഡി​എ​ഫി​ന്‍റെ 22 അം​ഗ​ങ്ങ​ൾ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ​നി​ന്നും വി​ട്ടു​നി​ന്നു.

.വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മു​ര​ടി​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തോ​ടെ ഈ​രാ​റ്റു​പേ​ട്ട​യ്ക്കുശേ​ഷം ജി​ല്ല​യി​ൽ ര​ണ്ടാ​മ​ത്തെ ന​ഗ​ര​സ​ഭ​യാ​ണ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ യു​ഡി​എ​ഫി​ന് ന​ഷ്ട​മാ​ക്കു​ന്ന​ത്. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയം നഗരസഭയിൽ തുടക്കത്തിൽ 21 സീറ്റ് യുഡിഎഫ് 22 സീറ്റ് എൽഡിഎഫ് എട്ട് സീറ്റ് ബിജെപി എന്നായിരുന്നു കക്ഷി നില. ഗാന്ധിനഗർ സൗത്തിൽ നിന്ന് കോൺഗ്രസ് വിമതയായി ജയിച്ച ബിൻസി സെബാസ്റ്റ്യൻ യുഡിഎഫിനൊപ്പം ചേർന്നതോടെ അംഗബലം 22 ആയി. ഒടുവിൽ ടോസിലെ ഭാഗ്യം തുണക്കുകയും ബിൻസി ചെയർപേഴ്സണാവുകയുമായിരുന്നു.

.സിപിഎം വര്‍ഗീയതയെ കൂട്ടുപിടിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിനെ  ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണ്. കോട്ടയം ഈരാറ്റുപേട്ട നഗരസഭകളില്‍ ഇത് വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു.  

Post a Comment

0 Comments