Latest News
Loading...

കെ സി ജെയിംസിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് വാർഡ് മെമ്പർ



തീക്കോയി ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ സി ജെയിംസിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് തീക്കോയി പഞ്ചായത്ത് 8ആം വാർഡ് മെമ്പർ രതീഷ് പി എസ്‌. 19-04-2021ൽ താൻ കൊടുത്ത പരാതി സ്വീകരിക്കുകയും നിർവഹണ ഉദ്യോഗസ്ഥൻ അതിനെപ്പറ്റി അന്വേഷിക്കുകയും നിയമപരമായല്ല റിസോർട്ട് നടത്തുന്നതെന്നു തെളിയുകയും റിപ്പോർട്ട് തയാറാക്കുകയും ചെയ്തു. 

.എന്നാൽ തുടർ  നടപടികളൊന്നും ഉണ്ടാകാതെ പ്രസിഡന്റിന്റെ താല്പര്യത്താൽ മാറ്റി വയ്ക്കുകയായിരുന്നു എന്ന് തീക്കോയി പഞ്ചായത്ത് മെമ്പർ രതീഷ് പി എ സ്‌ പറഞ്ഞു.പരാതി നൽകി  നാലു മാസത്തിൽ ഏറെ ആയിട്ടും പ്രസിഡന്റിന്റെ താല്പര്യത്തിൽ വഴങ്ങി പഞ്ചായത്ത് അധികൃതർ നടപടി എടുക്കാതെ ഒഴിഞ്ഞുമാറിക്കൊണ്ടിരിക്കുകയാണ് എന്നും രതീഷ് പി എ സ്‌ പറഞ്ഞു.


Post a Comment

0 Comments