Latest News
Loading...

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന, വർഗ്ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമെന്ന് പോപുലർ ഫ്രണ്ട്

ഈരാറ്റുപേട്ട : ലവ് ജിഹാദ് മാത്രമല്ല നാർക്കോട്ടിക് ജിഹാദും കേരളത്തിൽ വ്യാപകമാവുന്നുവെന്നും, നാർക്കോട്ടിക് ജിഹാദിന് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നുവെന്നുമുള്ള പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണം വർഗ്ഗീയ ധ്രുവീകരണത്തിനായുള്ള ശ്രമമാണെന്ന് പോപുലർ ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്റ്‌ സുനീർ മൗലവി അഭിപ്രായപ്പെട്ടു. ഏതെങ്കിലും ഒരു വിഭാഗത്തിലെ കുറ്റകൃത്യങ്ങൾ മറ്റൊരു വിഭാഗത്തിന്മേൽ കെട്ടിവെക്കുന്നത് അശ്രദ്ധ മൂലമുണ്ടാവുന്നതല്ലെന്നും ബിഷപ്പ് പ്രസ്താവന തിരുത്തണമെന്നും സുനീർ മൗലവി അൽ ഖാസിമി ആവശ്യപ്പെട്ടു. 

.ലവ് ജിഹാദ് എന്ന ഒന്നില്ല എന്ന് കോടതി പ്രസ്താവിച്ചിട്ടും RSS വിഭാഗം പ്രചരിപ്പിക്കുന്ന വ്യാജ പ്രചരണം ഏറ്റെടുക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നത് സംഘപരിവാർ സംഘടനകൾക്ക് വളം വെച്ച് നൽകലാണെന്നും, ഇത്തരം ആരോപണങ്ങൾ ഒരു സമുദായത്തിന്മേൽ കെട്ടിവെക്കുന്നത്. സംഘപരിവാറിന്റെ വർഗ്ഗീയ അജണ്ടയുടെ ഭാഗമാണ്, അതിന്റെ ചട്ടുകമായി മാറുകയാണ് ഇത്തരം പുരോഹിന്തന്മാർ ചെയ്യുന്നതെന്നും, ആരോപണം ഗൗരവമായി കാണുന്നുവെന്നും കോട്ടയം ജില്ല പ്രസിഡന്റ്‌ സുനീർ മൗലവി അൽ ഖാസിമി പ്രസ്താവിച്ചു.


Post a Comment

0 Comments