Latest News
Loading...

പൂഞ്ഞാർ ഗവ.പോളിടെക്നിക് കോളജ് മന്ദിരം മന്ത്രി.ഡോ.ആർ.ബിന്ദു ഏഴിന് 11 ന് ഉദ്ഘാടനം ചെയ്യും



പൂഞ്ഞാർ ഗവ. എൻജിനീയറിംഗ് കോളജ് വളപ്പിൽ സർക്കാർ 1.5 കോടി രൂപ മുടക്കി ആധുനിക സൗകര്യങ്ങളോടെ നിർമിച്ച പോളിടെക്നിക് കോളജ് മന്ദിരം ഏഴിന് 11നു 'ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും. ആൻ്റൊ ആൻ്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനീയർ എം.ജി. ലൈജു റിപ്പോർട്ട് അവതരിപ്പിക്കും.


.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സെബാസ്ററ്യൻ, പൂഞ്ഞാർ തെക്കക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങളായ പി.ആർ.അനുപമ, .അഡ്വ.അക്ഷയ് ഹരി, സജി സിബി, പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ ബിന്ദു തോമസ്, പി.ടി.എ പ്രതിനിധി ഡോ.അരുൺ ഗോപാൽ, സെനറ്റ് പ്രതിനിധി അമിത് ബിനോ എന്നിവർ ആശംസ അർപ്പിക്കും.

ഐ എച്ച് ആർ ഡി ഡയറക്ടർ ഡോ.പി.സുരേഷ്കുമാർ സ്വാഗതവും, കോളജ് പ്രിൻസിപ്പൽ ഡോ.ജോബി മോൾ ജേക്കബ്ബ് കൃതജ്ഞതയും പറയും

.പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ മികവ് പലർത്തുന്ന പൂഞ്ഞാർ എൻജിനീയറിംഗ് കോളജിൽ ' കാലാവസ്ഥ പ്രവചനത്തിനായി സ്ഥാപിച്ചിരിക്കുന്ന ഓൾ വെതർ സ്റ്റേഷൻ നാടിനു നേട്ടമായി. തൊഴിലവസരങ്ങളുടെ കലവറയായ ആർട്ടിഫിഷൽ ഇൻ്റലിജൻസ്, ഇൻറർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ വിഷയങ്ങളുടെ നൈപുണ്യ പരിശീലനത്തിനായി സർക്കാർ ധനസഹായത്തോടെ 40 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച  അസാപ് കേന്ദ്രവും   ഇതിനോടകം ഏറെ ജന ശ്രദ്ധ നേടിക്കഴിഞ്ഞു.

തൊഴിൽ സാധ്യതയേറിയ കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ബിടെക്, ഇലക്ട്രോണിക്സ്, ഇലക് ട്രിക്കൽ, കംപ്യൂട്ടർ വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സ ക ളാണ് കോളജിലുള്ളത്.

Post a Comment

0 Comments