Latest News
Loading...

ഭരണം തിരികെ കിട്ടുമെന്ന് യുഡിഎഫ് പ്രതീക്ഷ. വിവാദത്തില്‍ പതറി ഇടതുപക്ഷവും


ഈരാറ്റുപേട്ട നഗരസഭയില്‍ ചെയര്‍പേഴ്‌സണെ അവിശ്വാസത്തിലൂടെ പുറത്താക്കിയെങ്കിലും വരാനിരിക്കുന്ന ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ സുഹ്‌റ അബ്ദുല്‍ഖാദറിലൂടെ തന്നെ ഭരണം തിരികെ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. 28 അംഗ നഗരസഭയില്‍ യുഡിഎഫിന് ഒരാളെ നഷ്ടമായെങ്കിലും 13 അംഗങ്ങളുടെ ഭൂരിപക്ഷം ഇപ്പോഴുമുണ്ട്. കോണ്‍ഗ്രസ് വിമതയെ കൂട്ടി എല്‍ഡിഎഫ് 10 വോട്ടുകള്‍ ശേഖരിച്ചെങ്കിലും എസ്ഡിപിഐ പിന്തുണ ഇല്ലാതെ യുഡിഎഫിനെ വീഴ്ത്താനാവില്ല. 



.കോണ്‍ഗ്രസ് അംഗത്തെ ഒപ്പംകൂട്ടി ചെയര്‍പേഴ്‌സണെ താഴെയിറക്കിയെങ്കിലും എസ്ഡിപിഐ പിന്തുണ ഇതിന് വേണ്ടിവന്നു എന്നത് വലിയ വിവാദമായത് ഇടതുപക്ഷത്തിന് തിരിച്ചടിയായി. സംസ്ഥാന നേതൃത്വത്തിനു വരെ ഇതില്‍ മറുപടി പറയേണ്ടിവന്നു. പ്രാദേശിക നേതൃത്വവും സംസ്ഥാന നേതാക്കളും അടക്കം, തങ്ങള്‍ കൊണ്ടുവന്ന അവിശ്വാസത്തെ ആര്‍ക്കും പിന്തുണയ്ക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ഇത് ഏറെ ശ്രദ്ധാകേന്ദമാവുകയും ചെയ്യും. 

.കോണ്‍ഗ്രസ് വിട്ട അന്‍സല്‍ന്ന പരിക്കുട്ടി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് സാധ്യത. മുന്‍പ് ഇവര്‍, കേരള കോണ്‍ഗ്രസ് പാര്‍ട്ടി വഴി മല്‍സരിക്കുമെന്നാണ് പുറത്തുവന്ന വിവരമെങ്കിലവും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സ്വതന്ത്രയായി മല്‍സരിക്കുമെന്നാണ് നിലവിലെ വിവരം. അതേസമയം, എസ്ഡിപിഐ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സ്ഥാനാര്‍ത്ഥികളെ അറിഞ്ഞ ശേഷം നിലപാടെടുക്കാമെന്നാണ് നേതൃത്വം പറയുന്നത്. 

.ഭൂരിപക്ഷമുള്ള തങ്ങള്‍ മറ്റൊരു ബന്ധത്തിനും തയാറല്ല എന്നാണ് യുഡിഎഫ് നിലപാട്. എസ്ഡിപിഐ വോട്ട് വാങ്ങി അധികാരം പിടിക്കാനാണ് എല്‍ഡിഎഫ് നീക്കമെങ്കില്‍ തങ്ങള്‍ അന്തസ്സായി പ്രതിപക്ഷത്തിരിക്കുമെന്ന് നേതാക്കള്‍ പറയുന്നു. അതിനിടെ, വിപ്പ് ലംഘിച്ച് കൂറുമാറിയ അംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇന്ന് പരാതി സമര്‍പ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. 

Post a Comment

0 Comments