Latest News
Loading...

വീണ മോശം മന്ത്രി. അതിനിയും പറയുമെന്ന് പി.സി ജോര്‍ജ്ജ്



മന്ത്രി വീണാ ജോര്‍ജിന്റെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിയില്‍ ജോര്‍ജിനെതിരെ കൊച്ചി പൊലീസ് കേസെടുത്തു. താന്‍ ആരുടെയും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും കേരളത്തിലെ ഏറ്റവും മോശം മന്ത്രി വീണയാണെന്നാണ് പറഞ്ഞതെന്നും ജോര്‍ജ്ജ് വ്യക്തമാക്കി. അതിനിയും പറയും. തനിക്കെതിരെ പരാതി കൊടുത്തവന്‍ SDPI ക്കാരനാണെന്നും PC ജോര്‍ജ് പറഞ്ഞു. 



.സംസ്ഥാനത്തെ ഏറ്റവും മോശം മന്ത്രിയായ വീണാ ജോര്‍ജ് നാടിന് അപമാനമാണ്. ഇക്കാര്യം പറഞ്ഞതില്‍ എവിടെയാണ് സ്ത്രീത്വത്തെ അപമാനിച്ചതെന്ന് മനസിലായില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് നിയമ പ്രകാരമാണ് കേസെടുത്തത്. കേസിനെ കുറിച്ച് പറഞ്ഞാല്‍ കൂടി പോകും. 

.പിണറായിയുടെ പൊലീസ് വീണാ ജോര്‍ജില്‍ കറങ്ങി നില്‍ക്കുകയാണോയെന്നും പിസി ജോര്‍ജ്ജ് ചോദിച്ചു.   പിണറായി സര്‍ക്കാര്‍ ദയനീയമാണ്. കുഞ്ഞ് പിള്ളാരെ പേടിപ്പിക്കുന്നത് പോലെ തന്നെ പേടിപ്പിക്കരുതെന്നും ജോര്‍ജ് പറഞ്ഞു. തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ല. SDPI ക്കാരന്‍ പരാതി കൊടുക്കാതെ അന്തസുണ്ടെല്‍ വീണാ ജോര്‍ജ് പരാതി കൊടുക്കട്ടെയെന്നും പി.സി ജേര്‍ജ് പറഞ്ഞു. താന്‍ ആരുടെയും മാനവും അഭിമാനവും കണ്ടിട്ടില്ല തന്നെ ഉപദ്രവിക്കരുതെന്നും ജോര്‍ജ് വ്യക്തമാക്കി.

.

Post a Comment

0 Comments