Latest News
Loading...

മീനച്ചിൽ താലൂക്ക് പട്ടയമേള



പാലാ: മീനച്ചിൽ താലൂക്ക് പട്ടയമേള പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ മാണി സി.കാപ്പൻ എംഎൽഎ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 


.    കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി എല്ലാവർക്കും ഭൂമി - എല്ലാ ഭൂമിക്കും സർക്കാർ രേഖ എല്ലാവർക്കും സ്മാർട്ട് സേവനം എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തൊട്ടാകെ റവന്യൂ വകുപ്പ് നടത്തുന്ന വിവിധ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പട്ടയമേള സംഘടിപ്പിച്ചത്. പാലാ - കടുത്തുരുത്തി അസംബ്ലി മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന 13 കുടുംബങ്ങൾക്കാണ് പട്ടയ രേഖകൾ ലഭ്യമായത്. സംസ്ഥാനത്തൊട്ടാകെ 13500 പട്ടയങ്ങളും കോട്ടയം ജില്ലയിൽ 74 പട്ടയവും ഇന്ന് വിതരണം ചെയ്യുകയുണ്ടായി.
 
    റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ  അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന ചടങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. 

    മീനച്ചിൽ താലൂക്കിലെ അർഹരായ കുടുംബങ്ങൾക്ക് മോൻസ് ജോസഫ് എംഎൽഎ യും, മാണി സി.കാപ്പൻ എംഎൽഎ യും ചേർന്ന് പട്ടയ രേഖകൾ വിതരണം ചെയ്തു. പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, പാലാ ആർ.ഡി.ഒ അനിൽ ഉമ്മൻ, മീനച്ചിൽ തഹസിൽദാർ എസ്. ശ്രീജിത്ത്, ലാൻഡ് റവന്യൂ തഹസിൽദാർ പി.കെ രമേശൻ, ഡെപ്യൂട്ടി തഹസിൽദാർ പി.എസ് ബിജി മോൾ എന്നിവർ പ്രസംഗിച്ചു.

    കടുത്തുരുത്തി - പാലാ മണ്ഡലങ്ങളിലെ പട്ടയം ലഭിക്കാതെ സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിവിധ കുടുംബങ്ങളുടെ പരാതികൾ പരമാവധി വേഗത്തിൽ പരിശോധിച്ച് തീർപ്പാക്കുന്നതിനും അർഹതപ്പെട്ട എല്ലാവർക്കും പട്ടയം ലഭ്യമാക്കുന്നതിനും അടിയന്തര പ്രാധാന്യത്തോടെ നടപടികൾ കൈക്കൊള്ളണമെന്ന് റവന്യൂ അധികൃതർക്ക് എംഎൽഎ മാർ നിർദ്ദേശം നൽകി.

Post a Comment

0 Comments