Latest News
Loading...

പാലായിൽ ഭവനസമുച്ചയത്തിനും സര്‍ക്കാര്‍ അച്ചടി ശാലയ്ക്കും നടപടി

പാലാ നഗരസഭാ പ്രദേശത്ത് ഭവന നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം സ്വന്തമായി ഇല്ലാത്ത ഭവന രഹിതര്‍ക്ക് സുരക്ഷിത വാസസ്ഥലം ഒരുക്കുന്നതിന് നഗരസഭ നടപടി ആരംഭിച്ചു. എഴുപതില്‍ പരം ഭവനരഹിതര്‍ക്ക് സുരക്ഷിത ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം .ഇവിടെ ഫ്‌ലാറ്റ് മോഡല്‍ ഭവന സമുച്ചയമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ ബൈജു കൊല്ലം പറമ്പിലും വൈസ് ചെയര്‍മാന്‍ സിജി പ്രസാദ് വാര്‍ഡ് കൗണ്‍സിലര്‍ സതി ശശികുമാര്‍ തുടങ്ങിയവര്‍ അറിയിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതിനാവശ്യമായ സ്ഥലം സംബദ്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ലൈഫ് ഭവന പദ്ധതി പുനരാരംഭിക്കുമ്പോള്‍ പാലാ നഗരസഭയില്‍ പൂര്‍ണ്ണമായ സ്ഥലസൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് വസ്തു സംബദ്ധിച്ച് താലൂക്ക് സര്‍വ്വേയറുടെ നേതൃത്വത്തില്‍ വസ്തു അളന്ന് തിരിച്ച് ഇതുമായി ബന്ധപ്പെട്ട ഫയല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നത്.  Watch Video

.ഇതിനായി നഗരസഭ അഞ്ചാം വാര്‍ഡ്കാനാട്ടു പാറയില്‍ ഒരേക്കര്‍ പതിനാറ് സെന്റ് സ്ഥലം അളന്നു തിരിച്ച് വിട്ടുനല്‍കും. നഗരസഭയുടെ കൈവശമുള്ള സ്ഥലം റവന്യൂ സര്‍വ്വേയറുടെയും നഗരസഭ അധികൃതരുടെയും നേതൃത്വത്തില്‍ അളന്ന് തിരിച്ചു.

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മുഖ്യ മുന്‍ഗണനാ പദ്ധതിയായ നിര്‍ധന ഭൂരഹിതര്‍ക്കും സ്വന്തമായ വാസസ്ഥലം ഒരുക്കുന്ന ലൈഫ്ഭവന പദ്ധതി നഗരസഭാ പ്രദേശത്തും എത്രയും വേഗം നടപ്പാക്കണമെന്ന് ജോസ്.കെ.മാണി, പി.എം.ജോസഫ്, ബാബു കെ.ജോര്‍ജ്, ബിജു പാലു പടവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് ഉപസമിതി ആവശ്യപ്പെട്ടിരുന്നതായി അവര്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഭൂമി വിട്ടു നല്‍കുന്നതിനായുള്ള തുടര്‍ നടപടികള്‍ നഗരസഭയില്‍ ആരംഭിച്ചത്. വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് ലൈഫ് മിഷനില്‍ സമര്‍പ്പിക്കുമെന്ന് അവര്‍ അറിയിച്ചു. 

.ഇതോടൊപ്പം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സെന്റെര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രയിനിംഗ് (സി-ആപ്റ്റിന് ) വിഭാഗത്തിന് പാലായില്‍ സ്ഥിരം അച്ചടിശാല സ്ഥാപിക്കുന്നതിന് 35 സെന്റ് സ്ഥലം കൂടി ഇവിടെ നഗരസഭ വിട്ടു നല്‍കും.ഇതിന് നഗരസഭ കൗണ്‍സില്‍ തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു.ഈ ഭാഗവും കൂടി അളന്നു തിരിച്ചു. 200-ളം പേര്‍ക്ക് സര്‍ക്കാര്‍ സ്ഥിരം തൊഴില്‍ നല്‍കുന്ന പദ്ധതിയാണിത് കൂടാതെ 200 ഓളം കുടുബശ്രീ പ്രവര്‍ത്തകര്‍ക്ക് പാക്കിംഗ് വിഭാഗത്തില്‍ തൊഴില്‍ ലഭിക്കും. കയറ്റി ഇറക്കു തൊഴിലാളികള്‍, ചരക്കു വാഹനങ്ങള്‍ ഇവയ്ക്കും തൊഴില്‍ ലഭിക്കും.. പ്രിന്റിംഗ് ഉപകരണങ്ങളും കെട്ടിടവും ഉള്‍പ്പെടെ 25 കോടിയുടെ താണ് നിര്‍ദ്ദിഷ്ഠ പദ്ധതി. വിദ്യാഭ്യാസ വകുപ്പില്‍ ഉള്‍പ്പെടെ സര്‍ക്കാരുമായി ഇതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.  

നഗരസഭ അഞ്ചാം വാര്‍ഡിന്റെ സമഗ്ര വികസനംകൂടി ലക്ഷ്യമിട്ടാണ് പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് അവര്‍ അറിയിച്ചു. സര്‍ക്കാര്‍ അനുമതികള്‍ ലഭ്യമാകുന്നതോടെ നടപടികള്‍ ആരംഭിക്കുമെന്ന് ആന്റോ പടിഞ്ഞാറേക്കരയും, സി ജി പ്രസാദും, ബൈജു കൊല്ലംപറമ്പില്‍ , സതി ശശികുമാര്‍ എന്നിവര്‍ പറഞ്ഞു.

Post a Comment

0 Comments