Latest News
Loading...

ലവ്ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്

ലൗജിഹാദിന് പിന്നാലെ നാർക്കോട്ടിക്ക് ജിഹാദുമുണ്ടെന്ന മുന്നറിയിപ്പുമായി പാലാ രൂപത. ആയുധം ഉപയോഗിക്കാൻ സാധിക്കാത്തിടത്ത് മയക്കുമരുന്ന് ഉപയോഗിക്കുകയാണെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. നർകോട്ടിക്, ലവ്ജിഹാദുകൾക്ക് കത്തോലിക്കാ പെൺകുട്ടികളെ ഇരയാക്കുകയാണ്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

.മുസ്ലീംങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. ലവ്ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഇത്തരക്കാർക്ക് നിക്ഷിപ്ത താത്പര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

.കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേക ശ്രമങ്ങൾ നടക്കുന്നുണ്ട്. കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി. മുസ്ലീം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടക്കുന്നുണ്ട്. ഹലാൽ വിവാദം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments