Latest News
Loading...

കണ്ടിജന്റ് ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക -സംയുക്ത ട്രേഡ് യൂണിയൻ.



പാലാ. മുനിസിപ്പൽ കണ്ടിജന്റ് ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചു ആനുകൂല്യങ്ങൾ അടിയന്തിരമായി അനുവദിക്കുക, ലീവ് സറണ്ടർഅനുവദിക്കുക, ഡി എ കുടിശ്ശിഖ ഉടൻ പി എഫിൽ ലായിപ്പിക്കുക, ശംമ്പള പരിഷ്കരണ കുടിശിഖ അടിയന്തിരമായി കൊടുത്തുതീർക്കുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പാലാ  മുനിസിപ്പൽ ഓഫീസിനു മുമ്പിൽ ധർണ്ണ നടന്നു. കെ റ്റി യു സി മണ്ഡലം പ്രസിഡന്റ് ജോസ്കുട്ടി  പൂവേലി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കണ്ടിജന്റ് യൂണിയൻ സി ഐ റ്റി യു ജില്ല സെക്രട്ടറി റ്റി എം രവീന്ദ്രൻ ധർണ്ണ ഉദ്‌ഘാടനം ചെയ്തു. എ ഐ റ്റി യു സി ജില്ല വൈസ് പ്രസിഡന്റ് ബാബു കെ ജോർജ്, സിപിഎം ഏരിയ കമ്മറ്റി അംഗം കെ കെ ഗിരീഷ്, സിബി ജോസഫ്, കെ അജി, ബെന്നി തോമസ്, കെ കെ ബോസ്, പി വി സിബി എന്നിവർ പ്രസംഗിച്ചു.

.

Post a Comment

0 Comments