Latest News
Loading...

പൈക ഗവൺമെൻ്റ് ആശുപത്രിക്ക് മാത്തച്ചൻ കുരുവിനാകുന്നേലിൻ്റെ പേര് നൽകണം - പ്രസാദ് ഉരുളികുന്നം

 
പൈക: എലിക്കുളം മീനച്ചിൽ അകല കുന്നം കാഞ്ഞിരപ്പള്ളി ചിറക്കടവ് തിടനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പൈക കമ്മ്യൂണിറ്റി ഹെൽത്ത് സെൻറിൻ്റെ പുതിയ ബ്ലോക്കിന് യശ്ശരീരാനായ മാത്തച്ചൻ കുരുവി നാ കുന്നേലിൻ്റെ പേര് നൽകണമെന്ന് കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം ആവശ്യപ്പെട്ടു.
.ആശുപത്രിയുടെ കെട്ടിട നിർമ്മാണത്തിന് ആവശ്യമായ ഏക്കറുക്കണക്കിന് സ്ഥലം സൗജന്യമായി നൽകിയത് മാത്തച്ചൻ കുരുവി നാക്കുന്നേലായിരുന്നു. ഈ അവസരത്തിൽ പുതിയ കെട്ടിടത്തിന് മാത്തച്ചൻ കുരുവി നാ കുന്നേലിൻ്റെ പേര് നൽകണമെന്നാവാശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, എം എൽ എ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവർക്ക് നിവേദനം നൽകുമെന്നും പ്രസാദ് ഉരുളികുന്നം അറിയിച്ചു
.

.

Post a Comment

0 Comments