Latest News
Loading...

ദീൻ ദയാൽ ഉപാധ്യായ ജന്മദിനാഘോഷ വും ഫിറ്റ് ഇന്ത്യ മെഗാ റണ്ണും സംഘടിപ്പിച്ചു.

നെഹ്റു യുവ കേന്ദ്ര കോട്ടയത്തിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ new citizens mens arts and sports club മായി സഹകരിച്ച് ദീൻ ദയാൽ ഉപാധ്യായ ജന്മദിനാഘോഷവും ഫിറ്റ് ഇന്ത്യ മെഗാ റണ്ണും സൗഹൃദ വോളി ബോൾ മത്സരവും ഈരാറ്റുപേട്ട ബ്ലോക്കിൽ സംഘടിപ്പിച്ചു. മെഗാ റൺ ഇരാറ്റുപെട്ട ബ്ലോക്ക് മെമ്പർ ശ്രീ K K കുഞ്ഞ് മോൻ ഫ്ളാഗ് ഓഫ് ചെയ്തു.

.
 35 ഓളം ആളുകൾ ഫ്രീഡം റൺ പരിപാടിയിൽ പങ്കെടുത്തു. ദീൻ ദയാൽ ഉപാധ്യായ ജന്മദിനാഘോഷം ആയി ബന്ധപ്പെട്ട സൗഹൃദ വോളി ബോൾ മത്സരം വാർഡ് മെമ്പർ ശ്രീ റോജി തോമസ് ഉൽഘാടനം ചെയ്തു.. വനിത ക്ലബ് സെക്രട്ടറി ശ്രീമതി ലാലി പൂത്തോട് അധ്യക്ഷയായിരുന്നു. 

.സാമൂഹിക പ്രവർത്തകൻ ശ്രീ സന്തോഷ് കൊട്ടാരത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് ശ്രീ ആന്റണി ഗുരുക്കൾ , ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി ശ്രീ ജബ്ബാർ KH , ക്ലബ് സെക്രട്ടറി ശ്രീ റെജി തോട്ടപ്പിള്ളിൽ , നെഹ്റു യുവ കേന്ദ്ര ഇരാറ്റുപേട്ട ബ്ലോക്ക് വോളന്റിയർമാരായ മുഹമ്മദ് സഹദ് , മുഹ്സിൻ ഈസ തുടങ്ങിയവർ പങ്കെടുത്തു.


.

Post a Comment

0 Comments